Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ക്രിക്കറ്റിലും കളിക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ ആലോചന

03 JULY 2015 09:10 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കനുസരിച്ച് പ്രതിഫലം നല്‍കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) ആലോചിക്കുന്നു. മാച്ച് ഫീസിനു പുറമെ, മത്സരത്തിലെ പ്രകടനത്തിനനുസരിച്ച് ഇന്‍സെന്റീവ്‌സ് (പ്രോത്സാഹന സമ്മാനം) നല്‍കാനാണ് ആലോചന. വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
എതിരാളി, കളി നടക്കുന്ന സ്ഥലം, കളിക്കുന്ന സാഹചര്യം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ പരിഗണിച്ചാവും തുക നിശ്ചയിക്കുക. നിലവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഈ രീതിയിലാണ് കളിക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഇന്ത്യയിലും ഈ രീതി നടപ്പാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപി.എല്‍) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സുന്ദരരാമനാണ് ഇതിന്റെ കരടുരൂപം ബുധനാഴ്ച നടന്ന ബി.സി.സി.ഐ. യോഗത്തില്‍ അവതരിപ്പിച്ചത്.

ഇപ്പോള്‍ പ്രധാന ടൂര്‍ണമെന്റുകളിലെ വിജയത്തിന് കളിക്കാര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് കൈനിറയെ പണം നല്‍കുന്നുണ്ട്. ഇത് പ്രകടനത്തെയും സമീപനത്തെയും ബാധിക്കുന്നതായും പരാതിയുണ്ട്. അതുകൊണ്ടാണ് നന്നായി കളിക്കുന്നവര്‍ക്ക് കൂടുതല്‍ പണം എന്ന രീതിയിലേക്ക് മാറുന്നത്. വിദേശ പിച്ചിലെ പ്രകടനത്തിന് കൂടുതല്‍ പണം നല്‍കും. അതേപോലെ ശക്തരായ ടീമിനെതിരെ നന്നായി കളിക്കുന്നവര്‍ക്കും നിര്‍ണായകഘട്ടത്തിലെ മികച്ച പ്രകടനത്തിനും പ്രതിഫലം കൂടും. വനിതാ ക്രിക്കറ്റര്‍മാരെ രണ്ട് ഗ്രേഡായി തിരിക്കാനാണ് തീരുമാനം. \'എ\', \'ബി\' എന്നീ രണ്ട് ഗ്രേഡിലാകും കളിക്കാരെ ഉള്‍പ്പെടുത്തുക. \'എ\' ഗ്രേഡുകാര്‍ക്ക് 10 ലക്ഷവും \'ബി\' ഗ്രേഡുകാര്‍ക്ക് 5 ലക്ഷവും വാര്‍ഷിക അലവന്‍സ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (4 minutes ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (27 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (50 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends