Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്ക്... രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം; 2-0 ന് പരമ്പര ഇന്ത്യയ്ക്ക്

12 JULY 2015 10:10 PM IST
മലയാളി വാര്‍ത്ത.

മത്സരത്തിന്റെ എണ്ണക്കൂടുതല്‍ പറഞ്ഞ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര താരങ്ങളേയാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അയച്ചത്. എന്നാല്‍ രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്കെത്തുന്ന പ്രകടനമാണ് കണ്ടത്.
സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ ജയിച്ചു. ഇന്ത്യ മുന്നോട്ടു വച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഒരു ഓവര്‍ ബാക്കി നില്‍ക്കെ 209 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 72 റണ്‍സ് എടുത്ത ചാമു ചിഭാബയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. സിംബാബ്‌വെ ബാറ്റിംഗ് നിരയില്‍ മറ്റ് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം കടക്കാനായില്ല. സീന്‍ വില്യംസ് (20), സിഖ്ന്ദര്‍ റാസ (18) റിച്ച്‌മോണ്ട് മുതുംബാമി എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മുന്ന് വിക്കറ്റ് എടുത്തു. ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ബജന്‍ സിങ്, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 271 റണ്‍സ് എടുത്തു. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ മുരളി വിജയ് (72), രഹാനെ (63) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. രഹാനെയും മുരളി വിജയ്യും ചേര്‍ന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അംബാട്ടി റായിഡു (41), മനോജ് തിവാരി (22), സ്റ്റുവര്‍ട്ട് ബിന്നി (25) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
പത്ത് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നെവില്‍ മഡ്‌സിവയാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. ബ്രിയാന്‍ വിട്ടോറി, തിരിപ്പാനോ, ചിഭാബ, സിഖ്ന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഹരാരെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends