Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി

16 JULY 2015 08:47 AM IST
മലയാളി വാര്‍ത്ത.

 മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാമത്തെ പരന്പര വിജയമാണ് ബംഗ്‌ളാ കടവകള്‍ കൈപിടിയിലാക്കിയത്. ശക്തരായ പാകിസ്ഥാനും ഇന്ത്യയ്ക്കുമെതിരെ നേടിയ പരമ്പര വിജയത്തിനു പിന്നാലെയാണ് പ്രബലരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്‌ളാദേശ് ചരിത്രം കുറിക്കുന്നത്. 11ന് സമനിലയിലായിരുന്ന പരമ്പരയില്‍ ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ 83 പന്ത് ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. 

മഴ മൂലം നാല്‍പത്ത് ഓവറുകളായി ചുരുക്കിയ മത്സരത്തില്‍ സന്ദര്‍ശകരെ 168 റണ്‍സിന് ബംഗ്‌ളാ കടുവകള്‍ ഒതുക്കുകയായിരുന്നു. ബംഗ്‌ളാ ബൗളര്‍മാര്‍ക്കു മുന്നില്‍ ഓപ്പണര്‍മാര്‍ കിതച്ചുപോയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ഡീ കോക്(7), ഹാഷിം ആംല(15), ഡൂ പ്‌ളെസിസ്(6), റിലീ റൊസ്സോവ്(17) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ ഡേവിഡ് മില്ലറും(44) പോള്‍ ഡുമിനി(51)യും നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ 168ലെങ്കിലും എത്തിക്കാനായത്. ഒന്‍പത് വിക്കറ്റുകളാണ് അതിഥികള്‍ക്ക് നഷ്ടമായത്. ബംഗ്‌ളാദേശിനു വേണ്ടി ഷാകിബ് അല്‍ ഹസന്‍ മൂന്നും മുസ്തഫിസുര്‍ റഹ്മാനും റുബെല്‍ ഹുസൈനും രണ്ട് വീതവും മോര്‍താസയും മുഹമ്മദുള്ളയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 170 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശിന് ഓപ്പണര്‍മാരായ തമീം ഇക്ബാലും സൗമ്യ സര്‍കാരും ചേര്‍ന്ന് വിജയം അനായാസമാക്കുകയായിരുന്നു. സെഞ്ച്വറിക്ക് പത്ത് റണ്‍സ് അകലെയാണ് സര്‍കാര്‍ പുറത്തായത്. ഇക്ബാല്‍ 61 റണ്‍സെടുത്തു. പിന്നാലെ എത്തിയ ലിട്ടന്‍ ദാസ്(5) ബൗണ്ടറിയിലൂടെ ആതിഥേയരെ വിജയലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. സൗമ്യ സര്‍കാരാണ് മാന്‍ ഓഫ് ദി മാച്ചും സീരീസും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends