Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ടെക്‌നോപാര്‍ക്കിലെ ഒരു മാസം നീണ്ടുനിന്ന ടെക്കികളുടെ കായികമേളയായ പ്രതിധ്വനി ഗെയിംസിന് സമാപനം...

29 FEBRUARY 2024 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...

ടെക്‌നോപാര്‍ക്കിലെ ഒരു മാസം നീണ്ടുനിന്ന ടെക്കികളുടെ കായികമേളയായ പ്രതിധ്വനി ഗെയിംസിന് സമാപനം. സമാപനത്തോടനുബന്ധിച്ച് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റൈഫി വിന്‍സെന്റ് ഗോമസ് വിശിഷ്ടാതിഥിയായി.

വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്സ്, നീന്തല്‍, 8 ബോള്‍ പൂള്‍, ത്രോബോള്‍ എന്നീ 10 ഗെയിംസ് ഇനങ്ങളിലായി 32 വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും 120 ട്രോഫികളും 250 മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.


ജനുവരി 20 മുതല്‍ ഫെബ്രുവരി 23 വരെ ടെക്‌നോപാര്‍ക്ക് ക്ലബ് ഹൗസില്‍ നടന്ന ഗെയിംസ് മത്സരങ്ങളില്‍ നൂറിലധികം ഐടി കമ്പനികളില്‍ നിന്നുള്ള 1500 ലധികം ഐടി ജീവനക്കാര്‍ പങ്കെടുത്തു.

166 പോയിന്റുകള്‍ നേടി യുഎസ്ടി ഗ്ലോബല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 137 പോയിന്റുമായി ഇന്‍ഫോസിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗെയിംസ് ടൂര്‍ണമെന്റിലെ മികച്ച വ്യക്തിഗത ചാമ്പ്യന്‍മാരായി ഗൗതം ബീര (യുഎസ്ടി), ദിവ്യ. ആര്‍ (അലയന്‍സ്) എന്നിവരെ തിരഞ്ഞെടുത്തു.
ദേശീയ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ വിജയികളായ സുഹൈല്‍ (ഏണസ്റ്റ് ആന്റ് യങ്), മനുലാല്‍ (ആര്‍ആര്‍ഡി), ശ്രീകാന്ത് ശശിധരന്‍ (അലയന്‍സ്), എന്നിവരെയും ഇന്‍ക്രെഡിബിള്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനു ഉടമയായ പ്രായം കുറഞ്ഞ വെജിറ്റേറിയന്‍ പവര്‍ ലിഫ്റ്റര്‍ ഭാസ്‌കര്‍. എസ് (അലയന്‍സ്) എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

ഗെയിംസ് ഇനങ്ങളായ ബാസ്‌ക്കറ്റ്‌ബോളില്‍ ആര്‍ആര്‍ഡി ജേതാക്കളും യുഎസ്ടി റണ്ണര്‍അപ്പും ആയപ്പോള്‍ വോളീബോളില്‍ ഇന്‍ഫോസിസ് ജേതാക്കളും പിറ്റ്‌സ് റണ്ണര്‍അപ്പുമായി. ത്രോബോളിലും ഇന്‍ഫോസിസ് ജേതാക്കളായി. ഐക്കണ്‍ ആണ് റണ്ണര്‍അപ്പ്.



ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിധ്വനി സ്‌പോര്‍ട്‌സ് ഫോറം കണ്‍വീനര്‍ രജിത് വി പി അധ്യക്ഷത വഹിച്ചു. പ്രതിധ്വനി ഗെയിംസ് കണ്‍വീനര്‍ വിശാഖ് ഹരി, പ്രതിധ്വനി വുമണ്‍ ഫോറം കണ്‍വീനര്‍ സന്ധ്യ പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (11 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (24 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends