Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്

ഇന്ന് ധനുമാസത്തിലെ തിരുവാതിര ഉത്തമ ഭര്‍ത്താവിനു വേണ്ടി സ്തീകള്‍ തിരുവാതിര വ്രതം ആചരിക്കുന്നു

26 DECEMBER 2015 08:53 AM IST
മലയാളി വാര്‍ത്ത.

ശ്രീപരമേശ്വരന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര . അന്നേ ദിവസം മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ യശസ്സിനും നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാര്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കാന്‍ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാര്‍വ്വതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാര്‍വ്വതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാല്‍ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.

മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പും തിരുവാതിരനോയമ്പും ഒരു ദിനത്തിനു പകരം ഒരു നാളു തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതവരെയാണെന്ന പ്രത്യേകയുണ്ട്. അതനുസരിച്ച് 2015 ധനുമാസത്തിലെ മകയിരം നോയമ്പ് ഡിസംബര്‍ 24 പകല്‍ 12.30 ന് തുടങ്ങി ഡിസംബര്‍ 25 പകല്‍ 11.30ന് അവസാനിക്കുന്നു. ഡിസംബര്‍ 24ാം തീയതി രാത്രിയിലാണ് എട്ടങ്ങാടി നിവേദ്യം. ഇത്തവണ ക്രിസ്മസ് ദിനത്തിലാണ് തിരുവാതിര ആഘോഷം. അതായത് ഡിസംബര്‍ 25ാം തീയതി പകല്‍ 11.30ന് തിരുവാതിരവ്രതം ആരംഭിക്കുകയും പിറ്റേന്ന് ഡിസംബര്‍ 26 തീയതി 10.30ന് അവസാനിപ്പിക്കുകയും വേണം. 

മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരദിനത്തില്‍ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചില്‍, ചേന, കൂര്‍ക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകള്‍ ചുട്ടെടുത്ത് ശര്‍ക്കരപാവു കാച്ചി, നാളികേരവും, പഴവും, വന്‍പയര്‍ വേവിച്ചത്,കരിമ്പും മറ്റും ചേര്‍ത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാര്‍വ്വതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവര്‍ക്കും ഭക്ഷിക്കാം.

തിരുവാതിരനാള്‍ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്ന സമയം വരെയാണ് തിരുവാതിര നോയമ്പ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു. തിരുവാതിരദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേര്‍ത്ത് കുറി തൊടുകയും, സീമന്തരേഖയില്‍ പാര്‍വ്വതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക. അരിയാഹാരം ഒഴിവാക്കി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങള്‍, കരിക്കിന്‍ വെളളം എന്നിവ കഴിക്കാം. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്‌തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാര്‍ഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നതും, കൂവളമാല സമര്‍പ്പിക്കുന്നതും ഉത്തമം .തിരുവാതിരനാള്‍ തീരുന്ന സമയം വരെ ഉറക്കമിളക്കണം. തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടല്‍. സ്ത്രീകള്‍ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടല്‍ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ ആദ്യം ദശപുഷ്പങ്ങള്‍ ഭഗവാനു സമര്‍പ്പിക്കാന്‍ യാത്ര തിരിക്കുന്നു. ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങള്‍, അഷ്ടമംഗല്യം, കിണ്ടിയില്‍ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവര്‍ ഇവരെ അനുഗമിച്ചുകൊണ്ട് \'\'ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി....\'\' എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തില്‍ പാടും. ഓരോ പുഷ്പങ്ങളെക്കുറിച്ച് പാടുമ്പോള്‍ ആ പുഷ്പങ്ങള്‍ കൈയില്‍ എടുത്ത് പാട്ട് അവസാനിപ്പിക്കുമ്പോള്‍ ദശപുഷ്പം ചൂടി മങ്കമാര്‍ മംഗല ആതിര (മംഗല ആതിര നല്‍പുരാണം....) പാടിക്കളിക്കണം. ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. തിരുവാതിരനാള്‍ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ, ശിവക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (6 minutes ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (30 minutes ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (1 hour ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (1 hour ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (1 hour ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (1 hour ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (2 hours ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (3 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (3 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (4 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (4 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (4 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (4 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (5 hours ago)

Malayali Vartha Recommends