നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും

തൊഴുകൈകളോടെ... നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും, വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്..
ദശമിദിവസമായ ഇന്നലെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവന്‍ തുറന്നിരുന്നു. ഇന്നുരാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ രാവിലെ എട്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കൂ. ഇന്നുപുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ചുവരെ സ്‌പെഷ്യല്‍ ദര്‍ശനം ഇല്ല. വരി നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും മുന്‍ഗണന.
സത്യപ്രതിജ്ഞ ഇന്ന്
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.എ.അഭിലാഷ്, പി.ശിവദാസന്‍, സി.വി. ബാലചന്ദ്രന്‍ എന്നീ അംഗങ്ങളുടെ സത്യ പ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. രാവിലെ 11 മണിക്ക് കുറൂരമ്മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ ഡോ.എം ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലി കൊടുക്കും.
അതേസമയം രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ 27-ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. സന്ദർശനത്തോട് അനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കർശന സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























