പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച... ഗുരുവായൂർ ഏകാദശി ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച. ഗുരുവായൂർ ഏകാദശി ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം . ഗീതാദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും.
ഏകാദശി നാളിൽ ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർത്ഥിക്കുന്നതിന് അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരിയിൽ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാനാണ് ദേവസ്വം തീരുമാനം.
രാവിലെ 5 മുതൽ വൈകുന്നേരം 5 മണിവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, പ്രദക്ഷിണം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് പൂർത്തിയാക്കും
അതേസമയം ദശമി ദിവസമായ മറ്റെന്നാൾ പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാ സമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ നവംബർ 22ന് രാവിലെ 8 മണി വരെ തുടരുന്നതാണ്. ദ്വാദശി ദിവസം രാവിലെ 8 മണിക്ക് ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടാകില്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.
ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ അന്നലക്ഷമി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഭക്തർക്കായി നൽകും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടർന്ന് ബുഫേ സമ്പ്രദായത്തിൽ പ്രസാദ ഊട്ട് നൽകും.
ദ്വാദശിപണം ഏകാദശി ദിവസം രാത്രി 12 മണി മുതൽ ക്ഷേത്ര നട രാവിലെ അടക്കുന്നത് വരെ ഭക്തർക്ക് ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി പണം സമർപ്പിക്കാനെത്തുന്ന ഭക്തർക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഇരിക്കാവുന്നതാണ്. ദ്വാദശി ഊട്ട് കാലത്ത് 7 മുതൽ തുടങ്ങും. ദ്വാദശി ദിവസം രാവിലെ 8 മണി വരെ മാത്രമെ ദർശനം സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. അന്നേ ദിവസം 8 മണിക്ക് നട അടക്കേണ്ടതിനാൽ വിവാഹങ്ങൾ അതിന് മുൻപായി നടക്കും.
"
https://www.facebook.com/Malayalivartha























