Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

മോശം സമയം: ജ്യോതിഷിയെ പ്രശ്ന പരിഹാരത്തിന് സമീപിച്ച നയൻതാരയും വിഘ്‌നേഷും ഞെട്ടി: വീണ്ടും വിവാഹം...?

01 MARCH 2023 05:06 PM IST
മലയാളി വാര്‍ത്ത

സിനിമാ സ്വപ്നമില്ലാതിരുന്ന ഒരു മലയാളി പെൺകുട്ടിയാണ് പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകത്തെ രാഞ്ജിയായി മാറിയത്, വ്യക്തി ജീവിതത്തിലും കരിയറിലും നഷ്ട നേട്ടങ്ങളുടെ കണക്കുകളും വിജയങ്ങളുടെ ആരവവും പരാജയങ്ങളുടെ കയ്പുനീരുമൊക്കെയായി ട്വിസ്റ്റും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളുമൊക്കെയായി ഒരു സിനിമാക്കഥ തന്നെയായിരുന്നു നയൻതാരയുടെ ജീവിതം.

ഇന്ന് ദേശാന്തരങ്ങൾക്ക് അപ്പുറം വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ട്ടിച്ച ഈ നായിക തന്നെയാണ് തമിഴകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയും. അഞ്ച് കോടി മുതൽ പത്ത് കോടി വരെയാണ് നടിയുടെ പ്രതിഫലം. സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഒരേ പോലെ ഡിമാന്റുള്ള നടിയും നയൻസാണ്. തമിഴകത്ത് സ്ത്രീകൾ പ്രധാന കഥാപാത്രമായെത്തുന്ന സിനിമകൾ സാമ്പത്തിക വിജയം നേടുമെന്ന് ആദ്യമായി തെളിയിച്ചതും നയൻതാരയാണ്.

വർഷങ്ങളായി സിനിമാ രംഗത്ത് തുടർന്നെങ്കിലും 2013 ന് ശേഷമാണ് നടിയുടെ കരിയർ മാറി മറിയുന്നത്. രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകൾ നടിക്ക് ലഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. മായ, നാനും റൗഡി താൻ, ഇമൈഗ നൊടികൾ എന്നീ സിനിമകളിൽ നയൻതാരയായിരുന്നു പ്രധാന കഥാപാത്രം. ഈ മൂന്ന് സിനിമകളും ഹിറ്റായതോടെയാണ് ലേഡി സൂപ്പർ സ്റ്റാറെന്ന ഖ്യാതി നയൻതാരയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

 

വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെയും താരങ്ങൾ സ്വീകരിച്ചു. വ്യക്തി ജീവിതത്തിൽ നയൻസും വിഘ്നേശും സന്തോഷങ്ങളുടെ നടുവിലാണെങ്കിലും കരിയറിൽ ഇരുവർക്കും ഇത് നല്ല കാലമല്ല. വിഘ്നേശ് ശിവൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എകെ 62 എന്ന പ്രൊജക്ടിൽ നിന്ന് ഇദ്ദേഹത്തെ നീക്കിയിരിക്കുകയായിരുന്നു. അജിത്ത് നായകനായെത്തുന്ന സിനിമയുടെ സംവിധാനത്തിന് വിഘ്നേശിനെയായിരുന്നു ആദ്യം തീരുമാനിച്ചത്.

എന്നാൽ വിഘ്നേശിന്റെ കഥ ഇഷ്ടപ്പെടാതിരുന്നതിനാൽ ലൈക പ്രൊഡക്ഷന് വിഘ്നേശിന് പകരം മഗിഴ് തിരുമേനിയെ സംവിധായകനായി തീരുമാനിച്ചു. വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയായിരിക്കുകയാണ് സംഭവം. മറുവശത്ത് നയൻതാരയ്ക്കും കരിയറിൽ പ്രശ്നങ്ങളുണ്ട്. അടുത്തിടെയിറങ്ങിയ നടിയുടെ ഒരു സിനിമയും ബോക്സ് ഓഫീസ് വിജയമായിട്ടില്ല. ഗോൾഡ്, കണക്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. തമിഴിൽ തുടരെ ഹൊറർ സിനിമകളിൽ മാത്രം നടി എത്തുന്നത് പ്രേക്ഷകർക്ക് മടുപ്പുളവാക്കുന്നുണ്ട്. കണക്ട് സിനിമയുടെ പരാജയം ഇതാണ് വ്യക്തമാക്കുന്നത്.

 

അതിന് മുമ്പിറങ്ങിയ ഒ2 എന്ന സിനിമയും ത്രില്ലർ സിനിമയായിരുന്നു. എന്ത് കൊണ്ടാണ് തങ്ങൾ രണ്ട് പേരും കരിയറിൽ മോശം സമയത്തായതെന്ന ആലോചനയിലാണത്രെ നയൻതാരയും വിഘ്നേശും. റിപ്പോർട്ടുകൾ പ്രകാരം ഒരു ജ്യോതിഷിയെ രണ്ട് പേരും പോയി കണ്ടിട്ടുണ്ട്. പ്രശ്നങ്ങൾക്ക് കാരണമായി ജ്യോതിഷി പറഞ്ഞ കാര്യമാണ് കൗതുകകരം.

 

വിഘ്നേശ് നയൻതാരയ്ക്ക് താലി ചാർത്തിയത് മോശം സമയത്താണെത്രെ. രണ്ട് പേരും കുറച്ച് സമയം മാറി നിന്ന് നല്ല സമയം നോക്കി വീണ്ടും താലി കെട്ടണമെന്നാണത്രെ ജ്യോതിഷി പറഞ്ഞത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം കടുത്ത വിശ്വാസികളാണ് നയൻതാരയും വിഘ്നേശും. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ വിഘ്നേശ് പങ്കുവെക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ അവസരോചിതമായ ഇടപെടൽ.... അച്ഛന് ജീവൻ തിരിച്ചു കിട്ടി  (29 minutes ago)

പവന് 1140 രൂപയുടെ കുറവ്  (52 minutes ago)

21 പേരെ കാണാതായി  (1 hour ago)

ഭയന്നോടുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു..  (1 hour ago)

ശത്രുക്കളെ നേരിടാനും അവരുടെ മേൽ വിജയം നേടാനും ഇന്ന് സാധിക്കും. നിലവിൽ നടക്കുന്ന കേസുകളിൽ വിജയം ലഭിക്കാൻ സാധ്യത  (1 hour ago)

ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി  (2 hours ago)

അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ച ബസ് ഉടമകൾ  (2 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (2 hours ago)

തിരുഃ മെഡിക്കല്‍ കോളജിൽ Drമുഹമ്മദ് ആരിഫിന്റെ അപരൻ..! തീവ്രവാദി ഇവിടെ പഠിച്ചിട്ടില്ല..! 15 വർഷത്തെ വിവരങ്ങൾ തപ്പുന്നു...!  (2 hours ago)

പ്രവാസി മലയാളി നിര്യാതനായി  (2 hours ago)

ആഫ്രിക്കൻ മണ്ണിൽ മിന്നും ജയമാണ് അർജന്റീനക്ക് ലഭിച്ചത്  (2 hours ago)

അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവിലിയൻ  (3 hours ago)

ഡബിൾ മോഹനും ചൈതന്യവും: വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ...  (3 hours ago)

ട്രെയിനിൽ നിന്ന് പാലോട് സ്വദേശിയെ തള്ളിയിട്ട കേസ്  (3 hours ago)

മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ  (3 hours ago)

Malayali Vartha Recommends