Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

റീട്ടെയില്‍ രംഗത്ത് ഭീമന്‍മാര്‍ ഇനി റിലയന്‍സ്; ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി; ബിഗ് ബസാറുകള്‍ ഇനി റിലയന്‍സിന് കീഴില്‍; റിലയന്‍സ് റീട്ടെയില്‍ രംഗത്ത് ഭീമന്മാര്‍ ആകുമ്പോള്‍ ഭീഷണി ആമസോണിനും ഫഌപ്പ് കാര്‍ട്ടിനും; കാരണം ഇതാണ്.

30 AUGUST 2020 02:06 PM IST
മലയാളി വാര്‍ത്ത

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് സ്വന്തമാക്കിയതോട് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ രംഗത്തെ ഭീമന്മാരായി മാറിയിരിക്കുകയാണ്. ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ചെറുകിട വ്യാപര രംഗത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെയാണ് റിലാന്‍സ് വാങ്ങിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ തന്നെ ഉപസ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡിന്റെ പേരിലാണ് 24,713 കോടിയുടെ ഈ വാങ്ങല്‍ നടന്നത്. ഇന്ത്യന്‍ റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഈ ഡീലിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരുന്ന ബിഗ് ബസാര്‍ ഷോറൂമുകളുടെ ശൃംഖല മുഴുവന്‍ റിലയന്‍സിന് സ്വന്തമാകും. രാജ്യത്താകെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 1,800 സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, ബ്രാന്റ് ഫാക്ടറി, ഫുഡ് ഹാളുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രാജ്യത്തെ 420 നഗരങ്ങളിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ളത്. ഇത് ഇനിമുതല്‍ റിലയന്‍സിന് സ്വന്തമാകും. ഇനിയറിയേണ്ടത് റിലാന്‍സിന്റെ കൈകളിലെത്തുന്നതോടെ ബിഗ് ബാസര്‍ ഉള്‍പ്പെടെയുള്ളവയുടെ പേര് റിലാന്‍സ് മാറ്റുമോയെന്നാണ്. കാരണം അവര്‍ക്കും അവരുടെ ബ്രാന്‍ഡില്‍ ബിഗ് ബസാര്‍ പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജിയോ മാര്‍ട്ട് എന്ന ബ്രാന്റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പ്രശസ്തമായ ബ്രാന്റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്. ഈ ഇടപാട് ഇന്ത്യയിലെ ചെറുകിട വ്യാപാര രംഗത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്ന ഇടപാടാണ് എന്നാണ് റിലയന്‍സ് പ്രതികരിക്കുന്നത്. ഇതുവഴി രാജ്യത്തെ ചെറുകിട വ്യാപാര രംഗത്തെ ചെറിയ കച്ചവടക്കാരെയും, വലിയ ബ്രാന്റുകളെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമം വിജയിക്കുകയാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പറയുന്നത്.

അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്റ് ഫാഷന്‍ ലൈഫ് സ്‌റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും. ഫ്യൂച്ചര്‍ഗ്രൂപ്പിന്റെ ഹോള്‍ സെയില്‍ വെയര്‍ഹൗസ് വിഭാഗം കൈകാര്യം ചെയ്യുക ആര്‍ആര്‍വിഎല്‍ ആയിരിക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറവ്യാപാര ശൃംഖലയും മൊത്തവ്യാപാരവും ലോജിസ്റ്റിക്‌സും വെയര്‍ ഹൗസിങ് ബിസിനസുകളും എല്ലാം അടക്കമാണ് റിലയന്‍സ് സ്വന്തമാക്കിയത്. എന്നാല്‍, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ധനകാര്യ, ഇന്‍ഷ്വറന്‍സ് ബിസിനസ് ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടില്ല. ഫ്യൂച്ചര്‍ റീട്ടെയിലിലെയും ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സിലെയും എല്ലാ പ്രൊമോട്ടര്‍ ഓഹരികളും റിലയന്‍സ് വാങ്ങി. എന്നാല്‍, ഫ്യൂച്ചറിലെ ആമസോണ്‍ ഓഹരികള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമായിട്ടില്ല.

റിലാന്‍സ് റീട്ടെയില്‍ രംഗത്ത് വളരുമ്പോള്‍ ചങ്കിടിക്കുന്നത് ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഭീമന്മാര്‍ക്കുമാണ്. ടെലികോം മേഖലയില്‍ പിടിമുറിക്കിക്കഴിഞ്ഞ അംബാനിയുടെ അടുത്ത ലക്ഷ്യം ഇ-കോമേഴ്‌സ് മേഖലയാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ പ്രഖ്യാപിച്ചതാണ്. ഈ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലാന്‍സ് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി വാങ്ങാന്‍ ആമസോണ്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിന് എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ഇ-കൊമേഴ്‌സ് രംഗത്ത് അലിബാബ മാതൃകയില്‍ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ് സംവിധാനം ഒരിക്കാനും റിലാന്‍സ് ഒരുങ്ങുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ അത് എത്രയും വേഗം നടക്കാനാണ് സാധ്യത. അങ്ങനെ എങ്കില്‍ ആമസോണിനും എന്തിന് ഇന്ത്യയുടെ സ്വന്തം ഫഌപ്പ്കാര്‍ട്ടിനും വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (12 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (1 hour ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (5 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (5 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (5 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (5 hours ago)

Malayali Vartha Recommends