ഉത്തര്‍പ്രദേശില്‍ ഈ മാസം 15 മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം, സര്‍ക്കാര്‍ തീരുമാനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെ പിഴയും തടവ് ശിക്ഷയും

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഈ മാസം 15 മുതല്‍ പ്ലാസ്റ്റിക്കിനു പ്രവേശനമില്ല. പോളിത്തീന്‍ ബാഗ് ഉള്‍പ്പെടെ സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ജൂലൈ 15 മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പ്ലാസ്റ്റിക് കപ്പുകള്‍, ഗ്ലാസുകള്‍, ബാഗുകള്‍ എന്നിവയൊന്നും ഉപയോഗിക്കാന്‍ പാടില്ല.
എല്ലാവരും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശും സമാന ഉത്തരവ് നടപ്പാക്കാനൊരുങ്ങുന്നത്. മാര്‍ച്ചിലാണ് മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്.
പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ തടഞ്ഞുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ തീരുമാനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെ പിഴയും തടവ് ശിക്ഷയും ലഭിക്കും.
https://www.facebook.com/Malayalivartha

























