എം.ജി. ബിരുദ രജിസ്ട്രേഷൻ ജൂണ്‍ മൂന്നു വരെ നീട്ടി
ഒന്നാംവർഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ മൂന്നിനു ഉച്ചക്ക് രണ്ടുവരെ നടത്താം. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കുള്ള, എസ്.സി, എസ്ടി, എസ്ഇബിസി, ഇബിഎഫ്സി സംവരണ സീറ്റുകളിലേക്കുമാണ് അലോട്ട്മെന്റ് നടത്തുന്നത്. ട്രെയൽ അലോട്ട്മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ.
മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ ക്വാട്ട, വികലാംഗവിഭാഗം സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ കോളജുകളിൽത്തന്നെ നേരിട്ട് അപേക്ഷിക്കണം.
രജിസ്ട്രേഷൻ ഫീസ് എസ്സി, എസ്ടി വിഭാഗത്തിന് 300 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ്. www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ: 0481 6555563, 2733379, 2733581
https://www.facebook.com/Malayalivartha