അവസാനമായി അവളെ എനിക്കൊന്ന് കാണണം... ഭര്‍ത്താവിന്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചു; സൗദിയിലെ നജ്റാനില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഏഴു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നേഴ്സ് ; ഞെട്ടലോടെ മലയാളി സമൂഹം

സൗദി അറേബ്യയിലെ നജ്റാനില്‍ കോവിഡ് ബാധിച്ച് ഏഴു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നേഴ്സ് മരണപെട്ടു. ഷെറോറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹന്‍ (31) ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അന്ത്യം സംഭവിച്ചത്.
കോട്ടയം വൈക്കം ,കൊതോറ സ്വദേശിനിയാണ്. അമൃതയുടെ മരണം സൗദിയിലെ മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത് പ്രത്യേകിച്ച് ആരോഗ്യരംഗത്തെ സഹപ്രവര്‍ത്തകര്‍.
കിംഗ് ഖാലിദ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ്.
നാട്ടിലാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല അമൃത മോഹനെ അവസാനമായി ഒന്ന് കാണാനുളള ഭര്‍ത്താവിന്‍്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങള്‍ യുഎന്‍എ (യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍) നേത്രുത്വത്തില്‍ ശ്രമം നടത്തുന്നുണ്ട്.
സ്ഥലം എം.പി ആന്‍്റോ ആന്‍്റണി, ഇന്ത്യന്‍ എംബസി അധികൃതര്‍, അംബാസഡര്‍ എന്നിവരെ ബന്ധപ്പെട്ട് വരുന്നതായി പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി, സഹപ്രവര്‍ത്ത കരായ ഷമീം നരിക്കുനി, ഇസ്മായീല്‍ ഷറൂറ എന്നിവര്‍ അറിയിച്ചു. അമൃതാ മോഹന്‍റെ നിര്യാണത്തില്‍ യു എന്‍ എ യും പ്ലീസ് ഇന്ത്യയും അനുശോചനം അറിയിച്ചു
https://www.facebook.com/Malayalivartha
























