കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതം– വേദാന്തം, സാഹിത്യം കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം വേദാന്തം കോഴ്സും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം സാഹിത്യം കോഴ്സും പഠിക്കാൻ അവസരം.
പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സംസ്കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിനു പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 250 രൂപ വീതം സ്കോളർഷിപ് നൽകും.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും യൂണിയൻ ബാങ്കിൽ 50 രൂപ അടച്ച ചെലാനും എസ്സി, എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) ഉൾപ്പെടെ പ്രാദേശിക കേന്ദ്രത്തിലെ ഡയറക്ടർക്കു സമർപ്പിക്കണം.
https://www.facebook.com/Malayalivartha