തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേർണലിസം മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നിവയാണ് കോഴ്സുകൾ. അവസാന തീയതി 30.
ഓരോ കോഴ്സിലും 20 പേർക്കാണ് പ്രവേശനം. യോഗ്യത ബിരുദം. 2017 ജൂലൈ 31ന് 28 വയസ്സ് കവിയരുത്. (പട്ടികജാതി-വർഗം, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30).
ഓൺലൈനായും നേരിട്ടും അപേക്ഷിക്കാം. ഫീസ് 200 രൂപ. എസ്.ബി.ഐ തിരൂർ ടൗൺ ശാഖയിെല സർവകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആർ/ജേർണൽ നമ്പർ വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണം.
അപേക്ഷഫോറം www.malayalamuniversity.edu.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫീസ്തുക തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, തിരൂർ എന്ന പേരിൽ ഡി.ഡിയായി നൽകണം. ജൂലൈ എട്ടിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. ഒരാൾക്ക് പരമാവധി മൂന്ന് കോഴ്സുകൾക്ക് പരീക്ഷ എഴുതാം. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടാകും ആഗസ്റ്റ് ഒന്നിന് പ്രവേശനം ആരംഭിക്കും.
https://www.facebook.com/Malayalivartha