പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാരാമെഡിക്കൽ കോഴ്സുകൾ
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 28ന് ചണ്ഡിഗഡിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 800 രൂപ. ജൂലൈ 17 വരെ അപേക്ഷിക്കാം.
മെഡിക്കൽ ടെക്നോളജിലബോറട്ടറി, മെഡിക്കൽ ടെക്നോളജിറോഡിയോ ഡയഗണോസിസ് ആൻഡ് ഇമേജിംഗ്, മെഡിക്കൽ ടെക്നോളജിറേഡിയോതെറാപ്പി, എംബാമിംഗ് ആൻഡ് മോർച്ചറി സയൻസ്, മെഡിക്കൽ ടെക്നോളജി പെർഫ്യൂഷനിസ്റ്റ്, മെഡിക്കൽ ആനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ എന്നിവയിൽ മൂന്നു വർഷത്തെ ബിരുദ കോഴ്സുകളും ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയിൽ നാലു വർഷത്തെ ബിരുദ കോഴ്സിനും ബാച്ചിലർ ഓഫ് ഫിസിക്കൽ തെറാപ്പിയിൽ നാലര വർഷത്തെ ബിരുദ കോഴ്സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം 2017 സെപ്റ്റംബർ ഒന്നിന് 17നും 25നും മധ്യേ.
മെഡിക്കൽ ടെക്നോളജി കോഴ്സുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്ന ബയോളജി പഠിച്ച് പ്ലസ്ടു അല്ലങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ തൊഴിലധിഷ്ഠിത കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. ബിഎസ്എൽപി കോഴ്സിന് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. എംബാമിംഗ് ആൻഡ് മോർച്ചറി സയൻസ് കോഴ്സിന് പ്ലസ്ടു വിന് ബയോളജി പഠിച്ചവർക്കാണ് അപേക്ഷിക്കാവുന്നത്.www.pgi mer.edu.in. 0172 2755569.
https://www.facebook.com/Malayalivartha