Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എഞ്ചിനീയർമാർക്ക് അവസരം

01 JULY 2017 12:14 PM IST
മലയാളി വാര്‍ത്ത

നാവികസേനയില്‍ ടെക്നിക്കല്‍/എക്സിക്യുട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാവാന്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം. നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീമിലേക്ക് ആണ് അപേക്ഷിക്കേണ്ടത്. ജൂലായ് ഒന്ന് മുതല്‍ ജൂലായ് 31 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് ബിരുദം. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍കാര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും സെമസ്റ്ററില്‍ ബാക്ക് ലോഗ് ഉള്ളവര്‍ക്കും പ്ലസ് ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിക്കാത്തവരും അപേക്ഷിക്കാന്‍ യോഗ്യരല്ല. നേരത്തെ പൈലറ്റ് ബാറ്ററി ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2018 ജൂണില്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ആരംഭിക്കും.
എക്സിക്യുട്ടീവ് ബ്രാഞ്ചില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലേക്കും ടെക്നിക്കല്‍ ബ്രാഞ്ചില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലേക്കും സ്ത്രീകൾക്ക് അപേക്ഷിക്കാം.
പ്രായം: 02-07-1994നും 01-07-1997നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് തീയതികളും ഉള്‍പ്പെടെ. സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. കമാന്‍ഡര്‍ വരെ ഉയരാവുന്ന തസ്തികയാണിത്.
നേവല്‍ കാമ്പസ് സെലക്ഷന്‍ ടീം നടത്തുന്ന കാമ്പസ് ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. 2017 ഡിസംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെ ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. വൈദ്യപരിശോധനയുമുണ്ടായിരിക്കും.
ഓണ്‍ലൈന്‍ അപേക്ഷക്ക്: https://www.joinindiannavy.gov.in/.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (24 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (30 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (46 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (49 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends