Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..


നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!

29 APRIL 2024 06:41 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റിയായി മാറാനുള്ള തീവ്രശ്രമത്തിലാണ് യു എ ഇ. ഇതിന്റെ ഭാഗമായി പല പദ്ധതികളും യു എ ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സുപ്രധാനമാണ് പറക്കും ടാക്സികൾ. 2026ല്‍ എമിറേറ്റില്‍ പറക്കും ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് ദുബായിയുടെ പദ്ധതി.

യു എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനാണ് ടാക്സികൾ നിർമ്മിക്കുന്നതിനുള്ള കരാർ. പദ്ധതിക്കായി കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

അബുദാബിയിലുടനീളമുള്ള നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമ്മിക്കാൻ കൂടി ലക്ഷ്യം വെച്ചുള്ളതാണ് നിക്ഷേപം. അബുദാബയിൽ വെച്ചാണ് പറക്കും ടാക്സികൾ കമ്പനി നിർമ്മിക്കുന്നത്. യുഎസ് റെഗുലേറ്ററി ബോഡിയിൽ നിന്നുള്ള സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് നടപടികളെന്ന് ആർച്ചറിൻ്റെ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു  ലൊക്കേഷനുകൾ കണ്ടെത്തുന്ന നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

അബുദാബിയിൽ ഇതിനകം ഒരു വെർട്ടിപോർട്ട് ഉണ്ട്. ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ഹെലികോപ്റ്റർ ഉപയോഗത്തിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 10 ചെറിയ നെറ്റവർകോടു  കൂടിയായിരിക്കും പദ്ധതി ആരംഭിക്കുക. കാലക്രമേണ പദ്ധതി വിപുലീകരിക്കും.തുടർന്നുള്ള ഘട്ടങ്ങളിൽ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സർവ്വീസുകൾ ആരംഭിക്കും',

നിർമ്മാണം, മെയിൻ്റനൻസ് റിപ്പയർ, വെർട്ടിപോർട്ടിന് ചുറ്റുമുള്ള ജീവനക്കാർ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് ആഡൻ ഗോൾഡ്സ്റ്റെയിൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കും. അബുദാബിയിൽ മാത്രം ആയിരങ്ങളെ നിയമിക്കും',അദ്ദേഹം വ്യക്തമാക്കി.അബുദാബിയിൽ ഒരു നിർമ്മാണ, അസംബ്ലിംഗ് സൗകര്യവും ആരംഭിക്കും.



2025 അവസാനത്തോടെ യുഎഇയിൽ ഇലക്ട്രിക് എയർ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകളിൽ ഉടനീളമുള്ള ആർച്ചറിൻ്റെ വാണിജ്യവൽക്കരണ ശ്രമങ്ങൾക്ക് ഊർജം പകരും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഊബറും കരീമും നടത്തുന്ന പ്രീമിയം ടാക്സി സേവനങ്ങൾക്ക് അനുസൃതമായിരിക്കും എയർ ടാക്‌സിയുടെ നിരക്ക്.  ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്‌സികൾ അവതരിപ്പിക്കാനുള്ള നടപടികളിൽ ഏറെ മുന്നിലാണ് അബുദാബി.

ഇത് കൂടാതെ ,യുഎഇ തൊഴിൽ വിപണിയിൽ  അഞ്ച് പ്രധാന മേഖലകളിളാണ് ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി), ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത ഉണ്ടായിരിക്കുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (2 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (3 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (3 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (3 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (3 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (4 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (4 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (4 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (4 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (4 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (4 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (4 hours ago)

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ  (5 hours ago)

വാസുവിന് കിടക്കാന്‍ മെത്തയും ഫാനും; ഇവിടൊന്നും കിട്ടിയില്ല ഇവിടൊന്നും കിട്ടുന്നില്ലെന്ന് നിലവിളിച്ച് പപ്പേട്ടന്‍; ശബരിമല കേസില്‍ അകത്തായ എന്‍ വാസുവിന് മാത്രം കട്ടിലില്‍ കിടക്കാം; പത്മകുമാര്‍ ഉള്‍പ്പടെ  (5 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിൽ സംഭവിക്കാനിരിക്കുന്നത്; കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം  (5 hours ago)

Malayali Vartha Recommends