Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡൻഷ്യൽ ഏജ്ഡ് കെയർ പ്രൊവൈഡർമാരുടെ റിക്രൂട്ട്‌മെൻ്റിനായി നഴ്‌സുമാരിൽ നിന്ന് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് അപേക്ഷ ക്ഷണിക്കുന്നു

27 JUNE 2024 05:47 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡൻഷ്യൽ ഏജ്ഡ് കെയർ പ്രൊവൈഡർമാരുടെ റിക്രൂട്ട്‌മെൻ്റിനായി നഴ്‌സുമാരിൽ നിന്ന് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിങ്ങില്‍ ബിരുദമുള്ളവർക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷിക്കാം.

എഎച്ച്പിആർ യോഗ്യത ഉണ്ടായിരിക്കണം.   അപേക്ഷകർക്ക് ഐ ഇ എല്‍ ടി എസില്‍ (അക്കാദമിക് മൊഡ്യൂൾ) ഏറ്റവും കുറഞ്ഞ മൊത്തത്തിലുള്ള സ്‌കോർ 7 ഉം ഒരോ വിഷയത്തിലും കുറഞ്ഞത് 7 സ്കോറും ഉണ്ടായിരിക്കണം. നാല് വിഷയങ്ങളില്‍ (Hearing , Reading , Wring , Speaking ) ഓരോന്നിലും ഏറ്റവും കുറഞ്ഞത് ബി സ്കോറുള്ള ഒഇടി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

 



 വയോജന പരിചരണത്തിൽ രജിസ്ട്രേഷന് ശേഷമുള്ള പ്രവർത്തി പരിപചയം അത്യാവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വേതനം ലഭിക്കും. പ്രതിവർഷം 75000 മുതൽ 90000 വരെ ഓസ്ട്രേലിയന്‍ ഡോളറായിരിക്കും വാർഷിക ശമ്പളം. 41.84 ലക്ഷം മുതല്‍ 50.21 ലക്ഷം വരെ. അതായത് മാസം 3.41 ലക്ഷം മുതല്‍ 4.1 ലക്ഷം വരെ ശമ്പളമായി ലഭിക്കും.

 ഓവർടൈം, വാരാന്ത്യം, പൊതു അവധി ദിനത്തിലെ ജോലി എന്നിവയ്ക്ക് സാധാരണ ശമ്പളത്തേക്കാള്‍ 80% അധിക വേതനവും ലഭിക്കും. . പ്രതിവർഷം 4 ആഴ്ച വാർഷിക അവധി, 12 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷാകർതൃ അവധി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, 2 മാസം വരെ സൗജന്യ താമസം, തിരിച്ച് കിട്ടുന്ന വിമാന യാത്ര നിരക്ക് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

മതിയായ യോഘ്യതയുള്ളവർക്ക്, നിങ്ങളുടെ സിവി, AHPRA രജിസ്ട്രേഷൻ തെളിവുകൾ, IELTS/OET/PTE/TOEFL സ്കോർ ഷീറ്റുകൾ എന്നിവ recruit@odepc.in എന്ന ഇമെയിലിലേക്ക് 2024 ജൂലൈ 10-നോ അതിനുമുമ്പോ "AHPRA Nurse to Australia" എന്ന സബ്ജക്റ്റ് ലൈൻ സഹിതം അയയ്ക്കാവുന്നതാണ്. കൂടുതല്‍ യോഗ്യതയെക്കുറിച്ചും മറ്റും അറിയാന്‍ ഒഡെപെക് വെബ്സൈറ്റ് സന്ദർശിക്കുക.

 

 
 
ഇത് കൂടാതെ കേരള നോളജ് ഇക്കോണമി മിഷന്റെയും   തൊഴില്‍ പദ്ധതിയുടെയും ഭാഗമായി യുകെയിൽ സ്റ്റാഫ് നഴ്‌സ്, ജപ്പാനില്‍ കെയര്‍ ടേക്കര്‍ ഒഴിവുകളിൽ നിയമനം ഉണ്ട് . കെയർടേക്കറുടെ 500 ഒഴിവുകളും സ്റ്റാഫ് നഴ്സിന്റെ 100 ഒഴിവുമാണുള്ളത്.

കേരള നോളജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക്: 96451 01080.    ജോബ് സ്റ്റേഷനുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും: തിരുവല്ല– 8714699500; ആറന്മുള– 8714699495; കോന്നി– 8714699496; റാന്നി– 8714699499; അടൂർ– 8714699498.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (5 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (17 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (33 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends