Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തട്ടിപ്പും ചതിയും ഇടനിലക്കാരും ഇല്ല...സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

13 JULY 2024 07:01 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം . നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആണെന്നതിനാൽ ജോലി തട്ടിപ്പിനെക്കുറിച്ചുള്ള ഭയം ആവശ്യമില്ല . ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ വെച്ച് അഭിമുഖം നടക്കും.

കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, ഗൈനക്കോളജി , ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. കുറഞ്ഞ ശമ്പളം ഇന്ത്യൻ രൂപ 90,000 – 1,00,000 രൂപ വരെയാണ് . . തൊഴിൽ പരിചയം അനുസരിച്ച് ശമ്പളം കൂടുതൽ കിട്ടുന്നതായിരിക്കും. വിസ, താമസസൗകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.

 

 

നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

 

അപേക്ഷകര്‍ മുന്‍പ് ഇതേ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (4 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (11 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (17 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (21 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (27 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (36 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (5 hours ago)

Malayali Vartha Recommends