Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇറ്റലി വീണ്ടും വിളിക്കുന്നൂ!!! വെറും 90 രൂപയ്ക്ക് വീടുതരാം ;ജോലി തരാം.. അക്കൗണ്ടിൽ 27 ലക്ഷം രൂപയും തരാം ..അപേക്ഷിക്കേണ്ടത് ഇങ്ങനെ

14 JULY 2024 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ആഡംബരപൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ഇങ്ങോട്ട് പണം തരാമെന്നു പറഞ്ഞാൽ നമ്മൾ പലരും ആദ്യം ചിന്തിക്കുന്നത് ഇത് തട്ടിപ്പാണോ എന്ന് തന്നെ ആയിരിക്കും . എന്നാൽ ഈ വാഗ്ദാനം നൽകിയ രാജ്യത്തിന്റെ പേര് കേട്ടാൽ തന്നെ എല്ലാവർക്കും മനസ്സിലാകും ഇത് വരും തട്ടിപ്പല്ല എന്ന് . കാരണം ഈ രാജ്യം കുറച്ചുകാലമായി അവിടേയ്ക്ക് താമസക്കാരെ ക്ഷണിക്കുകയാണ് .

 

പക്ഷെ കാണാൻ വളരെ മനോഹരമായ പ്രദേശം ആണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നതും സ്ഥിരതാമസത്തിനായി പോകണമെന്നതും ഇതിനെല്ലാമുപരി ഈ സ്കീമിന് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇറ്റാലിയൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിലെ പൗരനായിരിക്കണമെന്ന നിബന്ധനയും കാരണമാണ് നമ്മുടെ നാട്ടിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നത് .

 

എന്നാൽ ഇപ്പോൾ ഈ നിബന്ധന മാറ്റിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുപുറത്തുള്ള ആളുകൾ 10 വർഷത്തേക്ക് റെസിഡൻഷ്യൽ പെർമിറ്റ് വാങ്ങണം എന്നെ ഉള്ളു ; ഇതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ വളരെ എളുപ്പമാക്കിയിട്ടുണ്ട് ..സ്വർഗതുല്യമായ ഈ ഗ്രാമത്തിൽ താമസിക്കാൻ തയ്യാറാക്കുന്നവർക്ക് 27 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌കാനി പ്രവിശയിലാണ് താമസിക്കാൻ ആളില്ലാതെ വന്നതോടെയാണ് വലിയ തുക പ്രതിഫലം നൽകി താമസക്കാരെ തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇനി എന്തിനാണ് ഇത്രയും പണം ഇറ്റലി സർക്കാർ ചെലവാക്കുന്നത് എന്ന സംശയത്തിനുള്ള ഉത്തരം ഇതാണ് ..ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഉയർച്ച ഉണ്ടാക്കുക എന്നതാണ്, കാരണം കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുന്നത് തൊഴിൽ വർദ്ധനയിലേക്കും അതിലൂടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടാന് സാധ്യത ഉണ്ടെന്നാണ് പ്രാദേശിക സര്‍ക്കാറിന്‍റെ കണക്ക് കൂട്ടൽ.

കുടിയേറ്റ പ്രശ്‌നവും ജനസംഖ്യയിലെ കുറവും വലിയ പ്രശ്‌നമായതോടെയാണ് സർക്കാർ ഇരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′ എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ അതായത് 9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ ലഭിക്കും. നിലവിൽ ഈ സ്ഥലത്ത് വെറും 119 പേർ മാത്രമാണ് താമസക്കാരായി ഉള്ളതത്രേ. ഇവിടെ ഒരു വീട് വാങ്ങിക്കാൻ വെറും 1 യൂറോ (90 രൂപ) മാത്രം മതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 90 രൂപ കൊടുത്ത് ഒരു വീട് വാങ്ങിക്കുന്നവർക്കാണ് സർക്കാർ 27 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നത്.

 

താൽപ്പര്യമുള്ളവർക്ക് അപേക്ഷ 2024 ജൂലായ് 27-ന് ഉച്ചയ്ക്ക് 1.00 മണി വരെ, Tuscany Region വെബ്‌സൈറ്റിൽ നിർദ്ദിഷ്‌ട വെബ് ആപ്ലിക്കേഷൻ വഴി ഓൺലൈൻ ആയി മാത്രം സമർപ്പിക്കാവുന്നതാണ്. / ദേശീയ സേവന കാർഡ് (CNS), പബ്ലിക് ഡിജിറ്റൽ ഐഡൻ്റിറ്റി സിസ്റ്റം (സ്പിഡ്) അല്ലെങ്കിൽ ഇലക്ട്രോണിക് ഐഡൻ്റിറ്റി കാർഡ് (Cie) എന്നിവയിലേതെങ്കിലും നൽകി അപേക്ഷിക്കാനുള്ള ഹോം പേജിലുള്ള ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ സെലക്ട് ഫോം ടൈപ്പ് പേജ് തുറക്കും, അതിൽ നിന്ന് "റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′" സെലക്ട് ചെയ്തു അപേക്ഷ അയയ്ക്കാവുന്നതാണ് .

ഇതിനായി യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്ക് ആദ്യം ആവശ്യമായുള്ളത് സാധുവായ വിസയാണ് . ഇതിനായി ഇറ്റാലിയൻ കോൺസുലേറ്റിൽ ഇറ്റലിയിൽ എത്തുമ്പോൾ താമസിക്കാനുള്ള പെർമിറ്റിന് അപേക്ഷ സമർപ്പിക്കണം , പെർമിറ്റ് ലഭിച്ച് 20 ദിവസത്തിനുള്ളിൽ, "റെസിഡൻസി സർട്ടിഫിക്കറ്റിന്" അപേക്ഷിക്കാം ... Visa Application സെന്റർന്റെ വെബ്സൈറ്റിൽ നിന്ന് വിസ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ് .ഫോം പൂരിപ്പിച്ച് ആവശ്യമായ ഫോട്ടോഗ്രാഫുകളും രേഖകളും നല്കിയതിനുശേഷം VAC-ൽ അപേക്ഷയും ബയോമെട്രിക്സും സമർപ്പിക്കുന്നതിന് ഒരു അപ്പോയിൻ്റ്മെൻ്റ് എടുക്കണം . നിങ്ങളുടെ പൂരിപ്പിച്ച അപേക്ഷ, ഇറ്റലി ഷെങ്കൻ വിസ ഡോക്യുമെൻ്റുകൾ, ആവശ്യമായ ഫീസ് എന്നിവ VAC-ലേക്ക് കൈമാറിയാൽ പാസ്സ്‌പോർട്ട് ലഭിക്കും . വിശദ വിവരങ്ങൾ pen.toscana.it/servizi  ലും ലഭിക്കും

 

ഇറ്റലിയിലേക്ക് സ്ഥിരതാമസവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇറ്റാലിയൻ കോൺസുലേറ്റിൽ അന്വേഷിച്ചാൽ മതി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (32 minutes ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (38 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (41 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (44 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (48 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (1 hour ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (1 hour ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Malayali Vartha Recommends