Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ് ലക്ഷം ഒഴിവുകളുമായി ജര്‍മനി... ദീര്‍ഘകാല വര്‍ക്ക് വിസ കിട്ടാൻ എന്തെളുപ്പം !!!

06 SEPTEMBER 2024 05:26 PM IST
മലയാളി വാര്‍ത്ത

ജർമനിയിൽ നിന്നും വരുന്നത് വളരെ സന്തോഷകരമായ വാർത്ത തന്നെയാണ്

ദീര്‍ഘകാല വര്‍ക്ക് വിസ നല്‍കാനുള്ള നടപടി സമയം കുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. സാധാരണ നിലക്ക് ഒന്‍പതു മാസമെടുക്കും. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി രണ്ടാഴ്ച കൊണ്ട് ദീര്‍ഘകാല വര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിദഗ്ധ തൊഴിലാളികളെ കൂടുതലായി ജര്‍മനിക്ക് അടിയന്തരമായി ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ആറു ലക്ഷത്തോളം വേക്കന്‍സികള്‍ ജര്‍മനിയിലുണ്ട്. വര്‍ക്ക് വിസ നല്‍കാനുള്ള കാലതാമസം വിദഗ്ധ തൊഴിലാളികളുടെ പരിശീലനത്തെയും ബാധിച്ചിരുന്നു. ജര്‍മനിയില്‍ വലിയ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തം വിദഗ്ധരെ എത്തിക്കാന്‍ വേഗത്തില്‍ വര്‍ക്ക് വിസ അനുവദിച്ചു കിട്ടേണ്ടതുമുണ്ട്.

ഒഴിവുകള്‍ നികത്താന്‍ വൈകുന്നത് മൂന്നു വര്‍ഷം കൊണ്ട് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥക്ക് 7,400 കോടി യൂറോയുടെ (6.82 ലക്ഷം കോടിയോളം രൂപ) നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണ്‍ വരെ 80,000 വര്‍ക്ക് വിസ ജര്‍മനി നല്‍കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ ഫോറിന്‍ ഓഫീസിന്റെ കണക്ക്. ഇതില്‍ പകുതി വിദഗ്ധ തൊഴിലാളികളാണ്.

വിനോദസഞ്ചാര ആവശ്യങ്ങൾക്കായി , ജർമ്മനിയിൽ എത്തിയതിനു ശേഷം ജോലി തെരഞ്ഞു കണ്ടുപിടിക്കുന്നതിനോ ജോലീലിയിൽ പ്രവേശിക്കുന്നതിനോ കഴിയില്ല . തൊഴിൽ തേടുന്നതിനായി വിസയോ റസിഡൻസ് പെർമിറ്റോ ഉണ്ടെങ്കിൽ, ആഴ്ചയിൽ പത്ത് മണിക്കൂർ വരെ ട്രയൽ വർക്ക് ചെയ്യാൻ അർഹതയുണ്ട്.

 

യൂണിവേഴ്സിറ്റി ബിരുദം ഉള്ള വിദഗ്ധ തൊഴിലാളികൾക്കുള്ള വിസ (റെസിഡൻസ് ആക്ടിൻ്റെ സെക്ഷൻ 18 ബി , EU ബ്ലൂ കാർഡ് , തൊഴിലധിഷ്ഠിത പരിശീലന യോഗ്യതകളുള്ള വിദഗ്ധ തൊഴിലാളികൾക്കുള്ള വിസ ,
പ്രായോഗിക പ്രൊഫഷണൽ അറിവിൻ്റെ കാര്യത്തിൽ തൊഴിലിനായുള്ള വിസ ,
ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർ, പ്രൊഫഷണൽ ഡ്രൈവർമാർ എന്നിങ്ങനെയുള്ള പ്രൊഫഷണലുകളുടെ ചില ഗ്രൂപ്പുകൾക്കും അൽബേനിയ, ബോസ്നിയ, ഹെർസഗോവിന, കൊസോവോ, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, സെർബിയ (പടിഞ്ഞാറൻ ബാൽക്കൺ റെഗുലേഷൻ) പൗരന്മാർക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (4 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (58 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (7 hours ago)

Malayali Vartha Recommends