Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലും സമഗ്ര ശിക്ഷ കേരളയിലും ജോലിയൊഴിവുകളിലേയ്ക്ക് ഈ മാസം അപേക്ഷിക്കാം

10 SEPTEMBER 2024 08:55 PM IST
മലയാളി വാര്‍ത്ത

സമഗ്ര ശിക്ഷ കേരളയിലും ഗതാഗത മന്ത്രാലയത്തിലും വന്ന  ഒഴുവുകൾക്കും ഈ മാസം തന്നെ അപേക്ഷിക്കാം .  NHAI-യിൽ മാനേജർ പോസ്റ്റിലേക്ക് 56 വയസുകാർക്ക് വരെ അപേക്ഷിക്കാം......സമഗ്ര ശിക്ഷ കേരളയില്‍ 36 വയസ്സാണ് പ്രായ പരിധി . രണ്ടു തസ്തികയിലേയ്ക്കുംഅപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ  മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്.

ജനറൽ മാനേജർ (ടെക്നിക്കൽ)- 20 ഒഴിവുകൾ, ഡപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)- 20, മാനേജർ (ടെക്നിക്കൽ)- 20 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. മൂന്ന് വർഷമാണ് നിയമന കാലാവധി. എൻഎച്ച്എഐ ചെയർമാൻ അംഗീകരിച്ചാൽ ഒരു വർഷം കൂടി കാലാവധി നീട്ടിയേക്കാം. നാലാം വർഷം മുതൽ 10 വർഷം വരെ കാലാവധി നീട്ടണമെങ്കിൽ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. 56 വയസാണ് പ്രായപരിധി.

പട്ടിക വിഭാഗം, പിന്നാക്ക വിഭാഗം, വനിതകൾ, ദിവ്യാംഗർ എന്നിവർക്ക് മുൻഗണയുണ്ട്. NHAI തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ നിയമനം സ്വീകരിക്കണം. ഇത് നിരസിച്ചാൽ പിൻവലിച്ച തീയതി മുതൽ രണ്ട് വർഷത്തേക്ക് NHAI തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 23 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.



അപേക്ഷിക്കേണ്ടത് ഇങ്ങനെ..

NHAI യുടെ ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in. സന്ദർശിക്കുക. “Vacancy” ടാബിൽ ക്ലിക്ക് ചെയ്യുക. NHAI പോർട്ടലിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.

പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, (ഓപ്ഷണലായി) ആധാർ കാർഡ് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയില്‍ ക്ലര്‍ക്ക് ആകാന്‍ അവസരം. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 16 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം സമഗ്ര ശിക്ഷ കേരള പുറപ്പെടുവിച്ചത്. സെപത്ംബര്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയില്‍ ക്ലര്‍ക്ക് ആകാന്‍ അവസരം. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തല്‍പരരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 16 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം സമഗ്ര ശിക്ഷ കേരള പുറപ്പെടുവിച്ചത്. സെപത്ംബര്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.



36 വയസാണ് പരമാവധി പ്രായ പരിധി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഫാക്കല്‍റ്റിയില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയും പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. ഡോക്യുമെന്റ് വെരിഫിക്കേഷന്റേയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ബയോഡാറ്റ സഹിതം പൂരിപ്പിച്ച അപേക്ഷ 'സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സമഗ്ര ശിക്ഷാ കേരള, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, നന്ദാവനം, വികാസ് ഭവന്‍. പി ഒ., തിരുവനന്തപുരം - 695033' എന്ന വിലാസത്തില്‍ അവസാന തിയതിയായ സെപ്തംബര്‍ 25 ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി ലഭിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

www.ssakerala.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
'റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു' എന്നതില്‍ ക്ലര്‍ക്ക് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി ലിങ്കില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.  അവസാന തിയതിക്ക് മുമ്പായി വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന തപാല്‍ വിലാസത്തിലേക്ക് ,  'സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍, സമഗ്ര ശിക്ഷാ കേരള, സ്റ്റേറ്റ് പ്രോജക്ട് ഓഫീസ്, നന്ദാവനം, വികാസ് ഭവന്‍. പി ഒ., തിരുവനന്തപുരം - 695033'  അപേക്ഷാ ഫോം അയയ്ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends