Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം

21 SEPTEMBER 2024 07:39 PM IST
മലയാളി വാര്‍ത്ത

ഏഴിമല നാവിക അക്കാദമിയിലേക്ക് 2025 ജൂണ്‍ മുതല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ് എസ് സി) ഗ്രാന്റിനായി യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം 10 വര്‍ഷത്തെ കാലാവധിയോടെ ആരംഭിക്കും. സേവന ആവശ്യകതകള്‍, പ്രകടനം, ഉദ്യോഗാര്‍ത്ഥികളുടെ സന്നദ്ധത, മെഡിക്കല്‍ യോഗ്യത എന്നിവയെ ആശ്രയിച്ച് നാല് വര്‍ഷം കൂടി നീട്ടി നല്‍കും.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി ബന്ധപ്പെടും. മൂന്ന് വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവോട് കൂടിയായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അധിക അലവന്‍സുകള്‍ക്ക് പുറമേ 56100 രൂപ ശമ്പളമായി ലഭിക്കും. പ്രസ്തുത തസ്തികയിലേക്ക് 250 ഒഴിവുകള്‍ ആണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



ബി ഇ/ബി.ടെക്. അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയ അല്ലെങ്കില്‍ പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചാം സെമസ്റ്റര്‍ വരെയുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എസ് എസ് ബി ഷോര്‍ട്ട് ലിസ്റ്റിംഗിന് അര്‍ഹതയുണ്ടായിരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം എസ് സി, എം സി എ, എം ബി എ അല്ലെങ്കില്‍ എം ടെക് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളെ എല്ലാ സെമസ്റ്ററുകളിലെയും പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തും.

അവസാന വര്‍ഷത്തിലെ ഉദ്യോഗാര്‍ത്ഥികളെ അവരുടെ പ്രീ-ഫൈനല്‍ ഇയര്‍ പ്രകടനത്തെ അടിസ്ഥാനമാക്കി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. സെപ്തംബര്‍ 14 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 29 ആണ്. വിവിധ തസ്തികകളിലേക്കുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. യോഗ്യരും തല്‍പരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്ത് ഫോം പൂരിപ്പിച്ച് അവസാന തീയതിക്ക് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കം. ഏതെങ്കിലും കാരണത്താല്‍ സ്‌കാന്‍ ചെയ്ത രേഖകള്‍ വ്യക്തമല്ലെങ്കില്‍ / വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അപേക്ഷ നിരസിക്കപ്പെടും.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് എസ് എസ് ബി ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ കൊണ്ടുപോകണം. ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷ അന്തിമമായിരിക്കും, ഭേദഗതികള്‍ / മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള അഭ്യര്‍ത്ഥനകളൊന്നും സ്വീകരിക്കില്ല.


https://drive.google.com/file/d/1Y4EC__HdhpXuTGdrH6MpDeLvx7jR7Gho/view

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends