Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്ത് മികച്ച ജോലി മാസ ശമ്പളം 10 ലക്ഷം ;അഭിമുഖം 19 ന്

15 OCTOBER 2024 05:37 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവക്കായിവിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ആസ്ട്രേലിയ, ന്യൂസിലന്റ്, ജർമ്മനി ജപ്പാൻ, യുകെ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബർ 19 ന് നടക്കുന്നു . തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എംപ്ലോയറുടെ ഇന്റർവ്യൂവും ഉണ്ടാകും .

നഴ്സിങ് മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് അവസരം. കേരളത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് തൊഴിൽമേളയാണ് തിരുവല്ല മാർത്തോമാ കോളേജിൽ നടക്കാന്‍ പോകുന്നതെന്നും തോമസ് ഐസക് പറയുന്നു. ആസ്ട്രേലിയയിലെ ട്രെയിനിംഗ് - തൊഴിൽ വിസ പരിപാടിക്കായി ഐഎച്ച്എൻഎ എന്ന ആസ്ട്രേലിയയിലെ നേഴ്സിംഗ് കോളേജും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പുമാണ് ഈ വിസ നൽകുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇവർക്ക് ആസ്ട്രേലിയയിൽ നാല് കാമ്പസുകളുണ്ട്. കൊച്ചിയിൽ രണ്ടാഴ്ച മുമ്പാണ് ഒരു കാമ്പസ് ആരംഭിച്ചത് .

എംപ്ലോയറുടെ ഇന്റർവ്യൂവില്‍ തൃപ്തികരമായ പ്രകടനം നടത്തിയാല്‍ ഓഫർ ലെറ്റർ ലഭിക്കും. 'ആസ്ട്രേലിയയിൽ NCLEX-RN സർട്ടിഫിക്കേഷൻ കോഴ്സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിലെ നേഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമാണ് വിസ. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വർഷം ശമ്പളമായി ലഭിക്കും. ഇതിൽ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷൻ ഫീസിനും രജിസ്ട്രേഷൻ നടപടികൾക്കുമായി നൽകേണ്ടിവരും. ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ പ്രതിമാസം വീട്ടിൽ അയക്കാൻ കഴിയും'

തിരഞ്ഞെടുക്കപ്പെടുന്ന ഉഗ്യോഗാർത്ഥികള്‍ രണ്ട് വർഷത്തിനുള്ളിൽ NCLEX-RN രജിസ്ട്രേഷനും OSCE പരീക്ഷയും നേടണം. വിസാ കാലയളവിനുള്ളിൽ ഇത് നേടാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടിലേക്കു മടങ്ങേണ്ടിവരും എന്നതാണ് ശ്രദ്ധേയം. വിജയകരമായി പൂർത്തീകരിച്ചാൽ ആസ്ട്രേലിയയിൽ തുടർന്ന് ജോലി ചെയ്യാം. അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് നേഴ്സിംഗ് ജോലിക്കു പോകാം. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉദ്യോഗാർത്ഥിക്ക് നേഴ്സിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷം പാസ്സായിരിക്കണം. ഇത് വിസാ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ചെയ്താൽ മതി. നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ IELTS പരീക്കുള്ള പ്രത്യേക പരിശീലനം ഓൺലൈനായും അല്ലാതെയും നൽകുന്നതിന് കെ-ഡിസ്ക് സംവിധാനമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ ഫീസും ടിക്കറ്റ് ചാർജ്ജും മാത്രമേ ചെലവുള്ളൂ. നോർക്കയക്ക് 30,000 രൂപ റിക്രൂട്ട്മെന്റ് ചാർജ്ജായി നൽകണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ. ഇത് കൈയിൽ ഇല്ലെങ്കിൽ വിഷമിക്കേണ്ട. ഇതിനുള്ള വായ്പ നോർക്ക തരപ്പെടുത്തി തരും.


DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അവിടുത്തെ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്ത നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കാം. അതോടൊപ്പം തന്നെ https://forms.gle/3hJ3UFebnj1pDNTZ8 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്. പത്തനംതിട്ടക്കാർക്ക് മാത്രമല്ല, കേരളത്തിന്റെ ഏത് കോണില്‍ ഉള്ളവർക്കും DWMS-ൽ രജിസ്റ്റർ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായിട്ടുള്ള ഇൻ്റർവ്യു തരപ്പെടുത്താം എന്നതാണ് ഏറ്റവും വലിയ സവിശേഷത

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (3 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (3 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (3 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (3 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (3 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (3 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (4 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (4 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (4 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (5 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (5 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (5 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (5 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (7 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (8 hours ago)

Malayali Vartha Recommends