Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ദുബൈയില്‍ തൊഴില്‍ ചാകര ; 1.85 ലക്ഷം അവസരങ്ങള്‍

28 OCTOBER 2024 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ

പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി... കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

ദുബൈയിലെ വ്യോമയാന മേഖല തൊഴിലന്വേഷകരുടെ പറുദീസയാകുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളിലും വിമാന കമ്പനികളുമായി വരാനിരിക്കുന്നത് 1.85 ലക്ഷം തൊഴിലവസരങ്ങള്‍. ദുബൈ എയര്‍പോര്‍ട്ട് അധികൃതരും എമിറേറ്റ്‌സ് ഗ്രൂപ്പുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030 ഓടെ വ്യോമയാന മേഖലയിലെ തൊഴില്‍ ശക്തി 8.16 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതോടോപ്പം, നിര്‍മാണത്തിലിരിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം വരുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണ് തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നത്.

അഞ്ചിലൊന്ന് പേര്‍ വ്യോമയാന മേഖലയില്‍
ദുബൈയില്‍ ജോലി ചെയ്യുന്നവരില്‍ അഞ്ചില്‍ ഒന്നു പേര്‍ വ്യോമയാന മേഖലയിലാണുള്ളതെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ്‌ നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളിൽ ഇത് നാലില്‍ ഒന്നായി വര്‍ധിക്കും. 6.31 ലക്ഷം പേരാണ് നിലവില്‍ ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതില്‍ മൂന്നു ലക്ഷം പേര്‍ വിമാനത്താവളങ്ങളും വിമാന കമ്പനികളുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. 3.29 ലക്ഷം പേര്‍ അനുബന്ധമേഖലകളിലുമാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രമുഖ വിമാന കമ്പനികളുടെ സര്‍വ്വീസുകള്‍ വിപുലപ്പെടുത്തിയത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ കമ്പനികള്‍ ഈ കാലയളവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസുകള്‍ കൂട്ടിയിരുന്നു.



ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം
ലോകത്തിലെ ഏറ്റവും വലിയതെന്ന വിശേഷണത്തോടെ നിര്‍മിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണസജ്ജമാകുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനേക്കാള്‍ വലുതായ ഈ വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ പത്തുവര്‍ഷമെടുക്കും.400 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 26,000 കോടി രൂപയാണ് നിര്‍മാണ ചിലവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (16 minutes ago)

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (25 minutes ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (32 minutes ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (45 minutes ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (59 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (1 hour ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (1 hour ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (2 hours ago)

ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (2 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (3 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (3 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (3 hours ago)

Malayali Vartha Recommends