Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം.

28 JULY 2025 07:47 PM IST
മലയാളി വാര്‍ത്ത

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾ‍പ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ–12,000, അർബൻ/മെട്രോ–15,000  

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2021 ഏപ്രിൽ 1നു ശേഷം യോഗ്യത നേടിയവരാകണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

പ്രായം: 20–28. ‌‌പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്.

യോഗ്യതയും പ്രായവും 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.



∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ. ജനറൽ ഫിനാൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലിഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് ആൻഡ് കംപ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്ന ഒരു മണിക്കൂർ പരീക്ഷയാണ്. എട്ട്‌ അല്ലെങ്കിൽ പത്ത് അല്ലെങ്കിൽ 12 ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 800 രൂപ. അർഹർക്ക് ഇളവ്. ഓൺലൈനായി അടയ്ക്കാം.

∙അപേക്ഷിക്കേണ്ട വിധം: റജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats.education.gov.in എന്ന വെബ്സൈറ്റിലൂടെയാണു ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.indianbank.in  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരച്ചില്ലയുടെ അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....  (16 minutes ago)

രണ്ട് പഞ്ചായത്തുകളിലെ സ്‌കൂള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച്  (25 minutes ago)

നാളെയാണ് നിറപുത്തരി...  (44 minutes ago)

ഓപ്പറേഷന്‍ മഹാദേവ്; ഭീകരരുടെ തിരിച്ചറിയല്‍ പൂര്‍ത്തിയായി  (6 hours ago)

നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു  (6 hours ago)

എഡിജിപി എംആര്‍ അജിത് കുമാര്‍ ഇനി എക്‌സൈസ് കമ്മീഷണര്‍  (6 hours ago)

ചേര്‍ത്തലയില്‍ ആള്‍ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങള്‍  (6 hours ago)

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി  (6 hours ago)

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് കാന്തപുരത്തിന്റെ ഓഫീസ്  (6 hours ago)

കൂടത്തായി കൊലപാതക പരമ്പര : റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന് മൊഴി നല്‍കി ഫോറന്‍സിക് സര്‍ജന്‍  (7 hours ago)

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍  (7 hours ago)

ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് തലാലിന്റെ സഹോദരന്‍  (7 hours ago)

ഭര്‍ത്താവിനെ കബളിപ്പിച്ച് വധു സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങി  (8 hours ago)

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഫോറെന്‍സിക് ഫലം പുറത്ത്  (8 hours ago)

കന്യാസ്ത്രീകളെ അപമാനിച്ച പ്രവൃത്തി രാജ്യത്തിന് കളങ്കമാണെന്ന് ക്ലീമിസ് കാതോലിക്ക ബാവ  (9 hours ago)

Malayali Vartha Recommends