നേവൽ ഡോക്ക്യാഡ് സ്കൂളിൽ നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പിന് അവസരം
നേവൽ ഡോക്ക്യാഡ് സ്കൂളിൽ OT-01/2017ബാച്ചിൽ നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഒരു വർഷമാണു പരിശീലന കാലാവധി. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22 ആണ്. ഇലക്ട്രോണിക് ഫിറ്റർ, ജിടി ഫിറ്റർ, കംപ്യൂട്ടർ ഫിറ്റർ, ബോയ്ലർ മേക്കർ, വെപ്പൺ ഫിറ്റർ എന്നീ ട്രേഡുകളിലാണ് അപ്രന്റിസ്ഷിപ്പിന് അവസരം.
അംഗീകൃത സ്കൂളിൽ നിന്നും എട്ടാം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ട്രേഡ് ടെസ്റ്റ് ജയം ആണ് യോഗ്യത.
പ്രായം 14-21 വയസ് കവിയാൻ പാടില്ല. പട്ടികവിഭാഗത്തിന് ഉയർന്ന പ്രായത്തിൽ അഞ്ചു വർഷവും ഒബിസിക്ക് മൂന്ന് വർഷവും നിയമാനുസൃത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.bhartiseva.com/ www.indiannavy.nic.in. എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha