Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

IBPS -രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ 3

25 SEPTEMBER 2017 05:02 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വിവിധ ബാങ്കിങ് സ്ഥാപനങ്ങളിലേക്ക് ക്ളര്‍ക്കുമാരെ (CWE-clerk-VII ) തെരഞ്ഞെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) വിജ്ഞാപനമായി. രാജ്യത്താകെ ഉള്ള 7883 ഒഴിവുകളിൽ കേരളത്തില്‍ 217 ഒഴിവുകളാണുള്ളത്.

ഓൺലെനായാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത് .രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ മൂന്ന് ആണ് .

പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 2, 3, 9, 10 തിയതികളിലായിരിക്കും. മെയിന്‍ പരീക്ഷ 2018 ജനുവരി 21നാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

പ്രായപരിധി: 20-28. എസ്സി/എസ്ടിക്ക് അഞ്ച് വര്‍ഷവും ഒബിസിക്ക് മൂന്ന് വര്‍ഷവും പിഡബ്ള്യുഡിക്ക് (Persons With Disabilities) പത്തു വര്‍ഷവും വയസ്സിളവുണ്ട്. വിമുക്തഭടന്മാര്‍ക്കും വയസ്സിളവുണ്ട്.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. കംപ്യൂട്ടര്‍ പരിചയവും കംപ്യൂട്ടര്‍ ഓപറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ളോമ/ഡിഗ്രിയും സ്കൂളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായും പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തിലെയോ കേന്ദ്രഭരണപ്രദേശത്തിലെയോ ഔദ്യോഗിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമറിയണം.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാര്‍ക്ക് ഷീറ്റ്/ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവ രേഖപ്പെടുത്തണം. എസ്സി, എസ്ടി, പിഡബ്ള്യുഡി, വിമുക്തഭടന്മാര്‍ നൂറുരൂപയും മറ്റുള്ളവര്‍ 600 രൂപയുമാണ് ഫീസടയ്ക്കേണ്ടത്. മറ്റുചാര്‍ജുകളുണ്ടെങ്കില്‍ അപേക്ഷകര്‍ അതും വഹിക്കണം.

പ്രിലിമിനറി പരീക്ഷയില്‍ 100 ചോദ്യങ്ങളാണുള്ളത്. ഓരോന്നിനും ഓരോ മാർക്ക് വീതം.
ഇംഗ്ളീഷ്-30, ന്യൂമറിക്കല്‍ എബിലിറ്റി-35, റീസണിങ്-35 എന്നിങ്ങനെയാണ് ചോദ്യങ്ങള്‍.

പ്രധാന പരീക്ഷക്ക് 160 മിനിറ്റില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ജനറല്‍/ഫിനാന്‍ഷ്യല്‍-50, ജനറല്‍ ഇംഗ്ളീഷ്- 50, റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്-50, ക്വാന്‍ഡിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്-50 എന്നിങ്ങനെ ആകെ 190 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകളും പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും www.ibps.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends