ഐഎസ്ആർഒയിൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് മേഖലകളിൽ ഒഴിവുകൾ
ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധങ്ങളായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലായി 80 ഒഴിവുകൾ ആണുള്ളത്.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച് ആണ്.
65% മാർക്കോടെ ഒന്നാം ക്ലാസ് ബിഇ/ബിടെക്ക് അഥവാ തത്തുല്യം ആണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കാത്തവർ അപേക്ഷിക്കാൻ പാടില്ല.
കൂടുതൽ വിവരങ്ങൾക്ക് www.isro.gov.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha