യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. 200 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 % മാർക്കോടെയുള്ള ബിരുദം. സംവരണവിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് 55 % മാർക്ക് മതിയാകും. എംബിഎ (ഫിനാൻസ്), ചാർട്ടേഡ് അക്കൗണ്ടന്റ്, ഐസിഡബ്ല്യുഎ, സിഎഫ്എ, എഫ്ആർഎം, സിഎഐഐബി പോലുള്ള പ്രഫഷനൽ ഡിഗ്രി ഉള്ളവർക്ക് മുൻഗണന ഉണ്ടാകും. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയവും ആവശ്യമാണ്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 21 ആണ് അവസാന തീയതി.
വിശദവിവരങ്ങൾക്ക് www.unionbankofindia.co.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha