Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത

നിങ്ങൾ കായികതാരങ്ങളാണോ ?...എങ്കിൽ അപേക്ഷിച്ചോളൂ; കെഎസ്ഇബിയിൽ ഒഴിവുകൾ

25 NOVEMBER 2017 12:42 PM IST
മലയാളി വാര്‍ത്ത

നിങ്ങൾ കായികതാരങ്ങളാണോ ? എങ്കിൽ കെ.എസ്.ഇ.ബിയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ബാസ്കറ്റ് ബോള്‍ (പുരുഷന്‍)- 2, ബാസ്കറ്റ് ബോള്‍ (സ്ത്രീ)-2, വോളിബോള്‍ (പുരുഷന്‍)-2, വോളിബോള്‍ (സ്ത്രീ)-2, ഫുട്ബോള്‍ (പുരുഷന്‍)- 3, ടെന്നീസ് (പുരുഷന്‍)- 1, ബാഡ്മിന്റണ്‍- ഷട്ടില്‍ (പുരുഷന്‍) -1 എന്നിങ്ങനെ 13 ഒഴിവുകളാണുള്ളത്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍): യോഗ്യത: കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നേടിയ ബിരുദം/ തത്തുല്യം. ശമ്പള സ്കെയില്‍: 40975- 81630 രൂപ.

അസിസ്റ്റന്റ് എന്‍ജിനീയര്‍: കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ബിരുദം/ തത്തുല്യം. ശമ്പള സ്കെയില്‍: 40975- 81630 രൂപ.
സബ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍): കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ നേടിയ ഡിപ്ലോമ/ തത്തുല്യ ഡിപ്ലോമ. ശമ്പള സ്കെയില്‍: 28855- 57220 രൂപ.

സബ് എന്‍ജിനീയര്‍ (സിവില്‍): കേരളത്തിലെ എതെങ്കിലും സര്‍വകലാശാലയില്‍ നിന്നും സിവില്‍ എന്‍ജിനീയറിങ്ങില്‍ നേടിയ ഡിപ്ലോമ/ തത്തുല്യ ഡിപ്ലോമ. ശമ്പള സ്കെയില്‍: 28855- 57220 രൂപ.

മീറ്റര്‍ റീഡര്‍: യോഗ്യത: എട്ടാം ക്ലാസ് വിജയം/ തത്തുല്യം, ഇലക്‌ട്രീഷ്യന്‍/ വയര്‍മാന്‍/ ഇലക്‌ട്രോണിക്സ് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് / തത്തുല്യം. ശമ്പള സ്കെയില്‍: 22085- 47815 രൂപ.

ജൂനിയര്‍ അസിസ്റ്റന്റ് / കാഷ്യര്‍: യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. ശമ്പള സ്കെയില്‍: 22085- 47815 രൂപ.

ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ് II: മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലൊന്നില്‍ എഴുത്തും വായനയും അറിയണം. പുരുഷന്മാര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവരാകണം. ശമ്പള സ്കെയില്‍: 17000- 30220 രൂപ.

മസ്ദൂര്‍ (ഇലക്‌ട്രിസിറ്റി വര്‍ക്കര്‍): നാലാം ക്ലാസ് പാസായിരിക്കണം. പത്താക്ലാസ് പാസാവാന്‍ പാടില്ല. പുരുഷന്മാര്‍ സൈക്കിള്‍ ഓടിക്കാന്‍ അറിയുന്നവരാകണം.

2015 ജനുവരി 1 മുതല്‍ ഇതുവരെയുള്ള കാലത്ത് താഴെ പറയുന്ന ഏതെങ്കിലും കായിക മത്സരങ്ങളില്‍ പങ്കെടുത്തർക്ക് അപേക്ഷിക്കാം;

അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവര്‍. ദേശിയ ചാംപ്യന്‍ഷിപ്പുകളില്‍ ജൂനിയര്‍/യൂത്ത്/ സീനിയര്‍ വിഭാഗങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ദേശീയഗെയിംസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍, ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചവര്‍ കൂടാതെ 2016 ജനുവരി 1 മുതല്‍ ദേശിയ ടീം കോച്ചിങ് ക്യാമ്ബില്‍ പങ്കെടുത്തവരും അര്‍ഹരാണ്. നവംബര്‍ 9 ന് 18 നും 25 നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഒരു വര്‍ഷത്തെ ഇളവും നൽകുന്നുണ്ട്.

500 രൂപയാണ് അപേക്ഷാഫീസ്. Secretary (Administration), Kerala State Electricity Board Ltdഎന്ന വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. ആയാണ് ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ അയയ്ക്കേണ്ട വിധം: മേല്‍പറഞ്ഞ വെബ്സൈറ്റിലെ വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അപേക്ഷാ ഫോറം പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ പ്രായം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, സ്പോര്‍ട്സ് രംഗത്തെ നേട്ടം, എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഡി.ഡിയും സഹിതം അയയ്ക്കണം.

Sports Co-ordinator, Sports Cell, Kerala State Electricity Board Ltd, Cabin No.838, Vydyuthi Bhavanam, Pattom Palace P.O., Thiruvananthapuram - 695 004 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കവറിനു പുറത്ത് ' Application for recruitment under Sports Quota for the Year 2017 എന്ന് എഴുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (1 hour ago)

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...  (1 hour ago)

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...  (2 hours ago)

തത്സുകിയുടെ അടുത്ത പ്രവചനം എത്തി..! ഫലിച്ചാൽ ജപ്പാൻ ചാരം..! നീറി എരിഞ്ഞ്..! പൊട്ടിത്തെറിക്കുമോ ഫുജി?  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

2 കൊലപാതകങ്ങൾ നടക്കാനിരുന്ന ഏഞ്ചലിന്റെ വീട്..! ബൈബിൾ കീറിയെറിഞ്ഞ് അലറി കിടപ്പ് മുറിയിലെ എല്ലാം ഒളിപ്പിച്ചു  (4 hours ago)

സ്വര്‍ണവില  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തട്ടുകട നടത്തി തിരികെ ബൈക്കില്‍ പോകവേ അപകടം  (4 hours ago)

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (5 hours ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (5 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (5 hours ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (6 hours ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (6 hours ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (6 hours ago)

Malayali Vartha Recommends