Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തൊഴിൽ തേടി മടുത്തോ..? ലിങ്ക്ഡ്ഇൻ നിങ്ങളെ സഹായിക്കും...

28 DECEMBER 2017 11:29 AM IST
മലയാളി വാര്‍ത്ത

തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ് ഇൻ. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻ സേവനങ്ങൾ ലഭ്യമാണ്. 2002 ഡിസംബർ 28 നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെടുന്നത്. 2003 മേയ് 5 മുതലാണ് ലിങ്ക്ഡ് ഇൻ പൊതുമധ്യത്തിലേക്കെത്തുന്നത്. തൊഴിൽ ദാതാക്കൾ തൊഴിലവസരം പ്രസിദ്ധപ്പെടുത്താനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള അവസരമാണ് ലിങ്ക്ഡ് ഇൻ ഒരുക്കുന്നത്.

2015ൽ കമ്പനിയ്ക്കുണ്ടായ വരുമാനത്തിന്റെ ഏറിയ പങ്കും ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തൊഴിൽ ദാതാക്കൾക്കും സെയിൽസ് പ്രൊഫഷണലുകൾക്കും വിൽപ്പന നടത്തിയതിലൂടെയാണ് ലഭിച്ചത്. 2017 ലെ കണക്കനുസരിച്ച് ലിങ്ക്ഡ് ഇൻ-ന് 50കോടി അംഗങ്ങളാണുള്ളത്. ഇതിൽ 10.6 കോടി പേർ സജീവമാണ്.

ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ലിങ്ക്ഡ് ഇൻ-ൽ അക്കൗണ്ട് ഉണ്ടാക്കാം. അവർക്ക് പരസ്പരം ബന്ധം (connections)സ്ഥാപിക്കാം. അംഗങ്ങൾക്ക് നിലവിൽ അംഗങ്ങളായവരേയോ അല്ലാത്തവരേയോ നിങ്ങൾക്ക് ലിങ്ക്ഡ് ഇനിലേക്ക് ക്ഷണിക്കാം. ഇതില്‍ അംഗമാവുന്ന ഉദ്യോഗാര്‍ഥികള്‍ക്കാകട്ടെ അവരുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഇതുവഴി സാധിക്കുന്നു.

www.linkedin.com എന്നതിലൂടെ ഇമെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച്‌ ആര്‍ക്കും അക്കൗണ്ട് നിര്‍മിക്കാം. യോഗ്യത, വ്യക്തിവിവരങ്ങള്‍, തൊഴില്‍, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടുത്തിയാണ് ലിങ്ക്ഡ് പ്രൊഫൈല്‍ നിര്‍മിക്കേണ്ടത്. ബേസിക്, പ്രീമിയം എന്നിങ്ങനെ രണ്ടുതരത്തിലുള്ള അംഗത്വമാണുള്ളത്. പ്രീമിയം വിഭാഗത്തില്‍ തൊഴിലന്വേഷകന്‍, സെയ്ല്‍സ് നാവിഗേറ്റര്‍, റിക്രൂട്ടര്‍ ലൈറ്റ്, ബിസിനസ് പ്ലസ് എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളുമുണ്ട്. സൗജന്യമായി നിര്‍മിക്കുന്ന ബേസിക് അക്കൗണ്ടുകളില്‍ മെസേജിങ്, പ്രൊഫൈല്‍ നിര്‍മാണം, ജോലിക്ക് അപേക്ഷിക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാവും. എന്നാല്‍, പണം നല്‍കിയുള്ള പ്രീമിയം അക്കൗണ്ടില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയും കൂടുതല്‍ സൗകര്യങ്ങളും ലഭ്യമാവും. അക്കൗണ്ട് നിര്‍മിച്ചുകഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നപോലെ ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കണം.

ആളുകളെ നിങ്ങളുടെ പ്രൊഫൈലുമായി ബന്ധം സ്ഥാപിക്കാന്‍ ക്ഷണിക്കണം. പരിചയമുള്ളവരെയും അല്ലാത്തവരെയും ഇതുപോലെ ക്ഷണിക്കാം. അക്കൂട്ടത്തില്‍ കമ്പനികളും പ്രൊഫഷണലുകളുമെല്ലാം വേണം. നിങ്ങളുടെ ക്ഷണം സ്വീകരിക്കുന്നവരെല്ലാം നിങ്ങളുടെ കണക്ഷന്‍ ലിസ്റ്റില്‍ ചേര്‍ക്കപ്പെടും. ലിങ്ക്ഡ് ഇന്‍ അക്കൗണ്ട് നിര്‍മിച്ചശേഷം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ പ്രൊഫൈല്‍ തയ്യാറാക്കുമ്പോഴാണ്. സാധാരണ ബയോേഡറ്റയില്‍ നല്‍കുന്ന വിവരങ്ങള്‍തന്നെയാണ് ആവശ്യം.

പ്രൊഫൈല്‍ എങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ അക്കൗണ്ടിന്റെ ഓണ്‍ലൈന്‍ വിസിബിലിറ്റി ഏതുരീതിയിലാവണമെന്ന് നിര്‍ണയിക്കപ്പെടുന്നത്. യോഗ്യതകള്‍, ചിത്രം, കഴിവുകള്‍, തൊഴില്‍ പരിചയം തുടങ്ങി വിശദമായ വിവരങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തണം. പ്രൊഫൈലിലെ പരമാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംഗ്രഹം (Profile Summery), വിദ്യാഭ്യാസം, തൊഴില്‍, തൊഴില്‍ മേഖല തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന പ്രൊഫൈല്‍ എക്സ്പീരിയന്‍സ്, മറ്റുള്ളവരില്‍ നിന്നുള്ള റഫറന്‍സുകള്‍, നിങ്ങളുടെ കഴിവുകള്‍, സന്നദ്ധ പ്രവൃത്തിപരിചയങ്ങള്‍ തുടങ്ങിയ വിശദമായ വിവരങ്ങള്‍ പ്രൊഫൈലില്‍ നല്‍കണം. പ്രൊഫൈലില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലിങ്ക്ഡ് ഇന്‍ ഹോംപേജിന് മുകളിലുള്ള 'ജോബ്സ്' എന്ന ലിങ്കില്‍ കാണാം.

തൊഴില്‍ ദാതാക്കളായ കമ്പനികളും ഏജന്‍സികളും പരസ്യപ്പെടുത്തിയിട്ടുള്ള തൊഴിലവസരങ്ങള്‍ വിശദാംശങ്ങളടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഇതില്‍ താത്പര്യമുള്ളത് തിരഞ്ഞെടുത്ത് തുറന്നുവരുന്ന വിന്‍ഡോയില്‍ 'Esay Apply' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങളുടെ ഇമെയില്‍ ഐ.ഡി., ഫോണ്‍ നമ്ബര്‍, റെസ്യൂം എന്നിവ നല്‍കി ജോലിക്ക് അപേക്ഷിക്കാം. ഇതുകൂടാതെ 'ജോബ്സ്' പേജിന് മുകളില്‍ താത്പര്യമുള്ള തൊഴില്‍ തിരയുന്നതിനായുള്ള സൗകര്യവുമുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനിലും ലിങ്ക്ഡ് ഇന്‍ സേവനങ്ങള്‍ ലഭ്യമാണ്.

പ്രൊഫൈലില്‍ പുതിയ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കുക. കൂടാതെ പ്രൊഫഷണലുകളുമായും മറ്റ് അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കം സൂക്ഷിക്കാനും ശ്രമിക്കുക. തൊഴില്‍ദാതാക്കള്‍ക്ക് മുന്നിലെത്തുന്ന ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ നിങ്ങളുടെ പ്രൊഫൈലിന് ഇടം ലഭിക്കണമെങ്കില്‍ അത് അത്യാവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (20 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (5 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends