നാഷണല്‍ ഡിഫന്‍സ് അക്കാദമിയിൽ അപേക്ഷകൾ ക്ഷണിക്കുന്നു
നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയ്ക്കായി യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷകൾ ക്ഷണിക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ കരസേന,നേവി,വ്യോമസേന എന്നിങ്ങനെ ആകെ 360 ഒഴിവുകളും, നേവല്‍ അക്കാദമിയിൽ 55 ഒഴിവുകളുമാണ് ഉള്ളത്. പ്ലസ് ടു പാസ്സായവർക്കാണ് അവസരം അറിയിച്ചിട്ടുള്ളത്.
ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ സര്‍വീസ് സെലക്ഷന് ബോര്‍ഡ് അഭിമുഖം എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. പരിശീലനസമയത്തെ താമസം, പുസ്തകം, യൂണിഫോം തുടങ്ങിയ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി അഞ്ച് വൈകീട്ട് ആറുവരെ ആയിരിക്കും.
https://www.facebook.com/Malayalivartha