എയിംസിൽ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂഡല്‍ഹിയിലെ എയിംസിൽ (ഒാള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സില്‍) സ്റ്റെനോഗ്രാഫര്‍ തസ്തികകളിൽ അവസരം. ആകെ 23 (ജനറല്‍-14, എസ്.സി-06, എസ്.ടി-03) ഒഴിവുകളാണുള്ളത് അറിയിച്ചിരിക്കുന്നത്.
പ്ലസ് ടു ജയിച്ചവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി സ്റ്റെനോഗ്രാഫിക് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതസര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തൊഴില്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ എയിംസ്, അന്‍സാരി നഗര്‍, ന്യൂഡല്‍ഹി-29 എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.
https://www.facebook.com/Malayalivartha