ഒമാനിലെ ഇന്ത്യന്‍ സ്കൂളിൽ അദ്ധ്യാപക ഒഴിവ്
ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളിൽ അദ്ധ്യാപക ഒഴിവ്. കിന്ഡര്ഗാര്ട്ടന്, ഹിന്ദി പ്രൈമറി ക്ലാസുകള്‍, മലയാളം ( പ്രൈമറി, സെക്കന്‍ഡറി), സോഷ്യല്‍ സയന്‍സ് ( പ്രൈമറി,സെക്കന്‍ഡറി), ഫിസിക്സ് പിജിറ്റി (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍), മാത്തമാറ്റിക്സ് പിജിറ്റി (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പുരുഷന്മാരും സ്ത്രീകളും) എന്നീ തസ്തികളിലേക്കാണ് നിയമനം.
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാതെ സിബിഎസ്സി അദ്ധ്യാപനത്തില്‍ പരിചയമുണ്ടായിരിക്കണം.
സ്കൂള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന അപേക്ഷാ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ' hr.ismloman@gmail.com ' എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണ്ടതാണ്.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ നേരിട്ടുള്ള ഇന്റര്‍വ്യുവിന് ക്ഷണിക്കുന്നതായിരിക്കും. ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു തരത്തിലുള്ള ഫീസും കൊടുക്കേണ്ടതില്ല.
https://www.facebook.com/Malayalivartha