കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ മാനേജരാകാന്‍ അവസരം
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ മാനേജീരിയല്‍ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണുള്ളത്. ജനറല്‍ മാനേജര്‍01 (ഈഴവ), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 01 (ജനറല്‍), മാനേജര്‍ 03(എസ്.ടി.01, മുസ്ലിം 01, എല്‍.സി./എ.ഐ.01), ഡെപ്യൂട്ടി മാനേജര്‍: 05 (ജനറല്‍ 03, എസ്.സി, എസ്.ടി 01, മുസ്ലിം 01) എന്നിങ്ങനെയാണ് ഒഴിവുകള്‍.
സ്ഥിരനിയമനമാണ്. യോഗ്യത: ഫുള്‍ടൈം റെഗുലര്‍ ബിരുദവും സി.എ.ഐ.ഐ.ബിയും അല്ലെങ്കില്‍ എ.സി.എ/എഫ്.സി.എ/എ.ഐ.സി.ഡബ്ല്യൂ.എ/ എഫ്.ഐ.സി.ഡബ്ല്യൂ.എ/ സി.എസ് അല്ലെങ്കില്‍ ഫുള്‍ ടൈം റെഗുലര്‍ എം.ബി.എ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന എം.ബി.എക്കാര്‍ക്ക് ബി.ടെക് കൂടി വേണം.
അവസാന തീയതി മാര്‍ച്ച് 27. വിശദവിവരങ്ങള്‍ www.kfc.org വെബ്സൈറ്റില്‍
https://www.facebook.com/Malayalivartha