മലബാർ ദേവസ്വം ബോർഡിലും ഗുരുവായൂർ ദേവസ്വം ബോർഡിലും നിരവധി ഒഴിവുകൾ
മലബാർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്ക് ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in-ലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 17 അർദ്ധരാത്രി 12.00 മണി വരെ.
ഗുരുവായൂർ ദേവസ്വം ബോർഡ്, സെക്യൂരിറ്റി വിഭാഗത്തിൽ സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 192 ഒഴിവുകളുണ്ട്. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 190 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.guruvayurdevaswom.nic.in ഫോൺ: 0487 2556335.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 1248, കൊച്ചി ദേവസ്വം ബോർഡിനു കീഴിൽ 400, മലബാർ ദേവസ്വം ബോർഡിന് കീഴിൽ 1600, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ 10, കൂടൽ മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ ഒന്ന് എന്നിങ്ങനെയാണ് ക്ഷേത്രങ്ങൾ ഉള്ളത്. ഇവിടങ്ങളിലേക്കുള്ള ക്ഷേത്ര ജീവനക്കാരെ അതാത് ദേവസ്വവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമായി ദേവസ്വം ബോർഡുകൾ നിയമിക്കുകയായിരുന്നു പതിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലെത്തിയതോടെയാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരണത്തിനു കളമൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha