സൗദി അറേബിയയിലെ അൽമാന ഗ്രൂപ് ഓഫ് ഹോസ്പിറ്റലുകളിൽ എല്ലാ ആനുകൂല്യങ്ങളോടും കൂടി നഴ്സ് ആകാം
സൗദി അറേബ്യ അൽബാന ഗ്രൂപ് ഹോസ്പിറ്റലുകളിലേക്ക് നോർക്ക റൂട്സ് നഴ്സുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2018 മാർച്ച് 10 നു അകം അപ്ലൈ ചെയ്യണം .BSC / GNM കഴിഞ്ഞ സ്ത്രീകൾക്കാണ് അവസരം .ഏതെങ്കിലും ഡിപ്പാർട്മെന്റിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം.
2500 -3500 സൗദി റിയാൽ ശമ്പളത്തിന് പുറമെ വർഷത്തിൽ 21 ദിവസത്തെ ലീവ്, ഭക്ഷണം, താമസം ,സൗദിയിലെ തൊഴിൽ മന്ത്രാലയം അനുവദിച്ച മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമുണ്ട്.
താൽപ്പര്യമുള്ളവർ GNM /BSC / സർട്ടിഫിക്കറ്റിന്റെ കോപ്പി, അംഗീകൃത ഇന്ത്യൻ രജിസ്ട്രേഷൻ ,2 വർഷത്തെ പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് ,പാസ്പോർട്ട്, സൗദി ലൈസൻസ് ,ഏറ്റവും പുതിയ കളർ ഫോട്ടോ എന്നിവ rmt5.norka@kerala.gov.in എന്ന മെയിൽ id യിൽ മാർച്ച് 10 നകം അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള നോർക്ക സെന്ററിനെ സമീപിക്കുക. കേരളത്തിനു പുറത്ത് അന്യനാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ ക്ഷേമത്തിനായി കേരളസര്‍ക്കാര്‍ 1996-ല്‍ രൂപം കൊടുത്ത വകുപ്പാണ് പ്രവാസി കേരളീയ കാര്യവകുപ്പ് (Non-Resident Keralites Affairs department) അഥവാ നോര്‍ക്ക.വിദേശത്ത് ജോലി തേടി പോകുന്നവരുടെ വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ പ്രാദേശിക സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങള്‍ നോര്‍ക്ക- റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ കേരളാഹൗസില്‍ നോര്‍ക്കാസെല്ലും മുംബൈയില്‍ പ്രവാസി വികസനഓഫീസും വിദേശമലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha