ഡിഎംഇആർ മുംബൈയിൽ 528 സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (ഡിഎംഇആർ), മുംബൈയിൽ 528 സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 31.
യോഗ്യത- മഹാരാഷ്ട്ര നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുള്ള സ്ഥാപനത്തിൽനിന്ന് ജനറൽ നഴ്സിംഗും മിഡ്വൈഫ് ഡിപ്ലോമയും അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ്.
പ്രായം- 38 വയസ്.
അപേക്ഷാ ഫീസ്- 1060 രൂപ. സംവരണവിഭാഗക്കാർക്ക് 960 രൂപ.
അപേക്ഷിക്കേണ്ടവിധം: www.mahapariksha.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
11 മെഡിക്കൽ കോളേജുകളുടെയും ഹോസ്പിറ്റലുകളുടെയും മേൽനോട്ടം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിനുണ്ട്. കൂടാതെ ധാരാളം ഹെൽത് സെന്ററുകളും ഡിഎംഇആറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു
3 ഡെന്റൽ കോളേജുകളും ഹോസ്പിറ്റലികളും ഡിഎംഇആറിന്റെ നിയന്ത്രണത്തിലുണ്ട്. അണ്ടർ ഗ്രാജുയേഷൻ ,പോസ്റ്റ് ഗ്രാജുയേഷൻ, സൂപ്പർ സ്പെഷലൈസേഷൻ , എന്നീ മെഡിക്കൽ വിദ്യാഭ്യാസമേഖലകളിലെ മേൽനോട്ടവും ഡിഎംഇആറിനുണ്ട് . റിസർച് രംഗത്തും ഡിഎംഇആർ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha