നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡിൽ പ്ലാനിങ് കൺസൽട്ടൻറുമാരെ ക്ഷണിക്കുന്നു

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പ്ലാനിങ് കൺസൽട്ടൻറുമാരെ നിയമിക്കുന്നു .പ്രായം 30 വയസിനു താഴെ.
ആകെ 10 ഒഴിവുകളാണുള്ളത്.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് പ്ലാനിങ്ങിൽ ബിരുദവും 2-4 വർഷത്തെ പ്രവർത്തിപരിചയവും . അല്ലെങ്കിൽ പ്ലാനിങ്ങിൽ (ടൗൺ/സിറ്റി/അർബൻ/റീജനൽ/ഇൻഫ്രാസ്ട്രക്ചർ/ഹൗസിങ്/ ട്രാൻസ്പോർട്ട്/എൻവയൺമൻറ് പ്ലാനിങ്)ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ തൊഴിൽപരിചയവും.
ശമ്പളം :40,000 രൂപ.
യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെയും മാർക്ലിസ്റ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയക്കുക.അപേക്ഷകൾ മാർച്ച് 31ന് വൈകീട്ട് നാലുമണി വരെ സ്വീകരിക്കും.
അപേക്ഷകൾ അയക്കേണ്ട വിലാസം:
ജോയൻറ് ഡയറക്ടർ (ടെക്),
നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡ്,
കോർ-4 ബി, ഫസ്റ്റ് ഫ്ലോർ ,
ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ ,
ലോധി റോഡ്,
ന്യൂഡൽഹി-110003.
ഇ-മെയിൽ : pl1ncrpb@gov.in
https://www.facebook.com/Malayalivartha