എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 542 ഒഴിവുകളുണ്ട്. ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനിയറിംഗ്സിവിൽ), ജൂനിയർ എക്സിക്യൂട്ടിവ് (എൻജിനിയറിംഗ്ഇലക്ട്രിക്കൽ), ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്), ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ) എന്നീ തസ്തികകളിലാണ് അവസരം.
യോഗ്യത: ഗേറ്റ് 2018 പാസായിരിക്കണം. മാർച്ച് 28 മുതൽ ഏപ്രിൽ 27 വരെ www.aai.aero എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. 300 രൂപയാണ് അപേക്ഷ ഫീസ്.
https://www.facebook.com/Malayalivartha