Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തു വിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തു വിദ്യാ ഗുരുകുലം പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഹ്രസ്വ കാല ചുമര്‍ ചിത്ര രചനാ കോഴ്‌സ്, ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

21 MARCH 2018 02:24 PM IST
മലയാളി വാര്‍ത്ത

സാംസ്കാരിക വകുപ്പിന്റെ കീഴില്‍ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കു വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലം വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവില്‍/ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്ക് പങ്കെടുക്കാവുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രാക്ടീസിംഗ് ആര്‍ക്കിടെക്റ്റ്സിനും എന്‍ജിനീയേര്‍സിനും പങ്കെടുക്കാൻ പറ്റുന്നതാണ്.മാസത്തിൽ രണ്ടു ക്ലാസ്സുകൾ ആണുള്ളത്.
വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥങ്ങളെ അവലംബമാക്കി ശാസ്ത്രീയ രൂപത്തില്‍ തയ്യാര്‍ ചെയ്ത സിലബസിനെ ആടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുത്. അഞ്ച് പേപ്പറുകളായി തിരിച്ചിരിക്കു ഈ കോഴ്സില്‍ ഒരു പേപ്പര്‍ പ്രവൃത്തി പരിചയവും പ്രോജക്‌ട് രൂപീകരണവുമാണ്. കോഴ്സ് ഫീസ് 20,000 . ആകെ സീറ്റുകളുടെ എണ്ണം 25. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷാഫീസ് 200.
പാരമ്പര്യ ചുമര്‍ചിത്ര സങ്കേതമായ ചുമര്‍ചിത്ര രചനയില്‍ തല്‍പരരായ വ്യക്തികള്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹ്രസ്വകാല ചുമര്‍ചിത്ര രചനാ കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 15000 ജി.എസ്.റ്റി. ആകെ സീറ്റുകളുടെ എണ്ണം 25. കുറഞ്ഞത് എസ്.എസ്.എല്‍.സി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോഴ്സിലേക്ക് പരിഗണിക്കും. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷാഫീസ് 200.
വിശ്വകര്‍മ്മ സമുദായത്തിലെ എസ്.എസ്.എല്‍.സി പാസായ 30 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്കായി സംവിധാനം ചെയ്തിരിക്കുന്ന ഒരു വര്‍ഷ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫീസ് 5000 രൂപയാണ് . ആകെ സീറ്റുകളുടെ എണ്ണം 20. അപേക്ഷാഫീസ് 100.
പ്രോസ്‌പെക്ടസും അപേക്ഷാ ഫോമും തപാലില്‍ ലഭിക്കുന്നതിന് അപേക്ഷാ ഫീസ് ആറന്മുളള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തു വിദ്യാ ഗുരുകുലം, ആറന്മുള, പിന്‍ 689533. പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അയക്കണം.www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ഡൗലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും അപേക്ഷാഫീസ് പോസ്റ്റല്‍ ഓര്‍ഡറും സഹിതം അയക്കുകയും ആകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (40 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (57 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

Malayali Vartha Recommends