സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം
ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഇന്ത്യൻ വ്യോമസേന. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ് ഇന്ത്യയുടേത് . ഇതിനു കീഴിൽ വരുന്ന സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്. 18 നും 25 നുമിടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണു. www.indianair force.nic.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ ആണ് അപേക്ഷ ഫോറം തയ്യാറാക്കേണ്ടത്. ഏപ്രിൽ 14 നു മുൻപായി അപേക്ഷിക്കണം.
എൽഡിസി, കാർപെന്റർ, പെയിന്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ലോൺട്രിമാൻ, കുക്ക് എന്നീ വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. വിശദ വിവരങ്ങൾക്ക് മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha