കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ(കെ.എസ്.ആർ.ടി.സി) ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ(കെ.എസ്.ആർ.ടി.സി) 726 ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 5, 2018. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2018 ഏപ്രിൽ 25 . ജനറൽ / ഒബിസി അപേക്ഷകർക്ക് 800 രൂപയാണ് ഫീസ്. എസ്. സി / എസ് ടി വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്.
പ്രായം പരിധി:
ജനറൽ :35 വയസ്സ്, ഒബിസി: 38 വയസ്സ്
പട്ടികജാതി / പട്ടികവർഗ : 40 വയസ്സ്
യോഗ്യത : ഐ.ടി.സി / ഐ.ടി.ഐ / മെക്കാനിക് (മോട്ടോർ വെഹിക്കിൾ ) /ഡീസലിൽ എൻ എ സി മെക്കാനിക് /ഓട്ടോ ഇലെക്ട്രിഷ്യൻ/വെൽഡർ / ഷീറ്റ് മെറ്റൽ
വർക്കർ /ഇലക്ട്രോണിക് :
മെക്കാനിക് അപ്ഹോൾസ്റ്ററി/ഡ്രാഫ്റ്സ്മാൻ (മെക്കാനിക്കൽ )
ഫിറ്റർ /മഷിനിസ്റ്/ടയർ വൾക്കനൈസിംഗ് /പെയിന്റിംഗ് /റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ് /ടർണർ /ഓട്ടോമൊബൈൽ /ഇലെക്ട്രിക്കൽ/ഇലക്ട്രോണിക്സ് / ഫാബ്രിക്കേഷൻ (ഫിറ്റിങ്& വെൽഡിങ് ) പാസ്സായിരിക്കണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്തു പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും ആയിരിക്കും.
https://www.facebook.com/Malayalivartha