Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ E1ലെവൽ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

03 APRIL 2018 10:08 AM IST
മലയാളി വാര്‍ത്ത

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ E1ലെവൽ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . രണ്ടു വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.

E 1 ലെവൽ എക്സിക്യൂട്ടീവ് നെറ്റ് 2018 യോഗ്യതയുള്ളവർക്ക് അവസരം

E1ലെവൽ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് യുജിസി നെറ്റ്-2018 അടിസ്ഥാനമാക്കിയാണു നിയമനം.ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ഏപ്രിൽ ആറു മുതൽ ഓൺലൈനായി
അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിഏപ്രിൽ 27നാണ് .
ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസർ, ഒഫീഷ്യൽ ലാംഗ്വേജ് ഓഫിസർ എന്നിവയാണു തസ്തികകൾ.

എച്ച്ആർ എക്സിക്യൂട്ടീവ്:
കുറഞ്ഞത് 60% മാർക്കോടെ പേർസണൽ മാനേജ്മെന്റ്/എച്ച്ആർഡി/എച്ച്ആർഎം സ്പെഷ്യലൈസേഷനോടെ എംബിഎ അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ പേർസണൽ മാനേജ്മെന്റ്/ഐആർ/ലേബർ വെൽഫയറിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ പിഎം/ഐആർ/ലേബർ വെൽഫയറിൽ കുറഞ്ഞത് രണ്ടു വർഷത്തെ ഫുൾ ടൈം പിജി ഡിപ്ലോമ.

യുജിസി നെറ്റ് സബ്ജക്ട്-ലേബർ വെൽഫയർ/പഴ്സനൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ ആൻഡ് സോഷ്യൽ വെൽഫയർ/ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (സബ്ജക്ട് കോഡ്-55) അല്ലെങ്കിൽ മാനേജ്മെന്റ് (സബ്ജക്ട് കോഡ്-17)

എഫ് ആൻഡ് എ ഒാഫിസർ:
കുറഞ്ഞത് 60% മാർക്കോടെ ഫിനാൻസ് സ്പെഷ്യലൈസേഷനിൽ എംബിഎ

യുജിസി നെറ്റ് സബ്ജക്ട്-മാനേജ്മെന്റ് (സബ്ജക്ട് കോഡ്-17).

ഒഫീഷ്യൽ ലാംഗ്വേജ് ഓഫിസർ:
കുറഞ്ഞത് 60% മാർക്കോടെ ഹിന്ദിയിൽ പിജി. ബിരുദത്തിന് ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ട്രാൻസ്‌ലേഷനിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
യുജിസി നെറ്റ് സബ്ജക്ട്-ഹിന്ദി (സബ്ജക്ട് കോഡ്-20).

നിബന്ധനകൾക്കു വിധേയമായി അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും  അപേക്ഷിക്കാം.

പ്രായപരിധി:
ഒഫീഷ്യൽ ലാംഗ്വേജ് ഓഫിസർ:-ജനറൽ–30 വയസ്, എസ്‌ടി–35, വിമുക്തഭടൻ-35, ഭിന്നശേഷിക്കാർ-40.
മറ്റു തസ്തികകൾക്ക്: ജനറൽ–30 വയസ്, ഒബിസി – 33, എസ്‌സി/എസ്‌ടി–35, വിമുക്തഭടൻ-35, ഭിന്നശേഷിക്കാർ-40.
2018 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: 60000-180000 രൂപ.

യോഗ്യതാ പരീക്ഷയിലെ മാർക്ക്, 2018 യുജിസി-നെറ്റ് സ്കോർ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക

അപേക്ഷിക്കേണ്ട വിധം:
രണ്ടു ഘട്ടമായി അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ യുജിസി നെറ്റിനു (www.cbsenet.nic.in) റജിസ്റ്റർ ചെയ്യണം. യുജിസി നെറ്റ് റജിസ്ട്രേഷൻ/റോൾ നമ്പർ ഉപയോഗിച്ച് ഒഎൻജിസിയുടെ വെബ്സൈറ്റു (www.ongcindia.com) വഴി രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാം. 2018 ജൂലൈ എട്ടിനു നടക്കുന്ന നെറ്റ് പരീക്ഷയ്ക്ക് ഏപ്രിൽ അഞ്ചു വരെ ഒാൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.ongcindia.com

 


അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തിരഞ്ഞെടുപ്പ് ക്ലാറ്റ്-2018 വഴി

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ        ( E1ലെവൽ) ഒഴിവുകളിലേക്കും അപേക്ഷിക്കാം. 15 ഒഴിവുകളാണുള്ളത്. ക്ലാറ്റ്-2018 (എൽഎൽഎം) വഴിയാണു നിയമനം. മേയ് 23 മുതൽ ജൂൺ 21 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാം. തീയതികളിൽ മാറ്റം വരാം.


യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ലോ (പ്രഫഷനൽ) ബിരുദം. അഡ്വക്കേറ്റ് ആയി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. നിബന്ധനകൾക്കു വിധേയമായി അവസാന സെമസ്റ്റർ വിദ്യാർഥികൾക്കും, അപേക്ഷിക്കാം.

പ്രായപരിധി:ജനറൽ–30 വയസ്, ഒബിസി – 33, എസ്‌സി/എസ്‌ടി–35. വിമുക്തഭടൻ-35, ഭിന്നശേഷിക്കാർ-40
2018 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: 60000-180000 രൂപ.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, ക്ലാറ്റ്-2018 സ്കോർ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം: രണ്ടു ഘട്ടമായി അപേക്ഷിക്കാം. ആദ്യ ഘട്ടത്തിൽ ക്ലാറ്റ്-2018 ന് റജിസ്റ്റർ ചെയ്യണം. 2018 മേയ് 13 ന് നടക്കുന്ന ക്ലാറ്റ് പരീക്ഷയുടെ കൂടുതൽ വിവരങ്ങൾക്ക് www.clat.ac.in എന്ന വെബ്സൈറ്റ് കാണുക. ഈ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഒഎൻജിസിയുടെ വെബ്സൈറ്റു (www.ongcindia.com) വഴി രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാം.

ജനറൽ, ഒബിസി ഉദ്യോഗാർഥികൾ 300 രൂപ റജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ ചലാൻ വഴി ഫീസടയ്ക്കാം. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് റജിസ്ട്രേഷൻ ഫീസില്ല.


വിശദവിവരങ്ങൾക്ക്: www.ongcindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (2 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (3 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (4 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (4 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (4 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (5 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (5 hours ago)

അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (5 hours ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (6 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (7 hours ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (7 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (7 hours ago)

Malayali Vartha Recommends