എയര്‍പോര്‍ട്സ് അതോറിറ്റി ജൂനിയര്‍ എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ;542 ഒഴിവുകൾ
എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 542 ഒഴിവുകളുണ്ട്. ഗേറ്റ് 2018 യോഗ്യത നേടിയവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത
1. ജൂനിയര്‍ എക്സിക്യുട്ടീവ് (എന്‍ജിനീയറിങ്-സിവില്‍): 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം സിവില്‍ എന്‍ജിനീയറിങ് ബിരുദം. 2018 ഗേറ്റ് സ്കോര്‍ കാര്‍ഡ്
2. ജൂനിയര്‍ എക്സിക്യുട്ടീവ് (എന്‍ജിനീയറിങ്-ഇലക്ട്രിക്കല്‍): 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. 2018 ഗേറ്റ് സ്കോര്‍ കാര്‍ഡ്
3. ജൂനിയര്‍ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്): 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രിക്കല്‍ (ഇലക്ട്രോണിക്സില് സ്പെഷ്യലൈസേഷന്) എന്‍ജിനീയറിങ് ബിരുദം. 2018 ഗേറ്റ് സ്കോര്‍ കാര്‍ഡ്.
4. ജൂനിയര്‍ എക്സിക്യുട്ടീവ് (എന്‍ജിനീയറിങ്-സിവില്‍): 60 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ് ബിരുദം. ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. 2018 ഗേറ്റ് സ്കോര്‍ കാര്‍ഡ്.
പ്രായം: 30.04.2018-ന് 27 വയസ്സില്‍ കൂടരുത്. എസ്.സി., എസ്. ടി. വിഭാഗക്ക് അഞ്ചും ഒ.ബി. സിക്കാര്‍ക്ക് മൂന്നും വര്ഷത്തെവയസ്സിളവ് ലഭിക്കും. ശമ്പളം: 40,000-1,40,000 രൂപ.
അപേക്ഷിക്കേണ്ട വിധം: www.aai.aero എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേ ക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം.
300 രൂപയാണ് അപേക്ഷാഫീസ്. തുക ഓണ്‍ലൈന്‍ ആയി അടയ്ക്കണം. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 27.
https://www.facebook.com/Malayalivartha