കൊങ്കണ്‍ റെയില്‍വേയില്‍ വിവിധ നോൺ ടെക്നിക്കല്‍ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കൊങ്കണ്‍ റെയില്‍വേയില്‍ വിവിധ നോൺ ടെക്നിക്കല്‍ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
കൊങ്കണ്‍ റെയില്‍വേയില്‍ വിവിധ നോൺ ടെക്നിക്കല്‍ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഒഴിവുകളുടെ എണ്ണം:
സ്റ്റേഷന് മാസ്റ്റര്‍- 55, ഗുഡ്സ് ഗാര്‍ഡ്- 37, അക്കൗണ്ട്സ് അസിസ്റ്റന്റ്-11, സീനിയര്‍ ക്ലര്‍ക്ക്-10 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി:33 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത:
സ്റ്റേഷന് മാസ്റ്റര്‍, ഗുഡ്സ് ഗാര്‍ഡ്, സീനിയര്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്ക്
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് യോഗ്യത.
അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികക്ക് ബി.കോം ബിരുദമാണ് യോഗ്യത.
അപേക്ഷാഫീസ്
ജനറല്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയും എസ്.സി/എസ്.ടി/ വിമുക്ത ഭടന്മാര്/ സ്ത്രീകള്‍/ ന്യൂനപക്ഷ വിഭാഗങ്ങള്‍/ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷഫീസ്.
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ വഴി ഒാണ്‍ലൈനായി ഫീസടക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കെ.ആര്.സി.എല്ലിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.konkanrailway.com സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12.
https://www.facebook.com/Malayalivartha