Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് ഇന്റർവ്യൂ ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു

21 APRIL 2018 12:31 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് ഇന്റർവ്യൂ ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയ്ക്കും ഇത്തവണ ഇന്റർവ്യൂ ഒഴിവാക്കിയിട്ടുണ്ട്. രണ്ടു തസ്തികകളുടെയും റാങ്ക് ലിസ്റ്റുകൾ നിലവിലില്ലാത്ത സാഹചര്യത്തിൽ ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനു വേണ്ടിയാണ് ഇന്റർവ്യൂ ഒഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചത്.


ഷോർട്ട് ലിസ്റ്റിൽ 10,000 പേർ

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് 14 ജില്ലകളിലായി പ്രസിദ്ധീകരിക്കുന്ന ഷോർട്ട് ലിസ്റ്റുകളിൽ 10,000 പേരെയാണ് ഉൾപ്പെടുത്തുന്നത്. മെയിൻ ലിസ്റ്റിൽ 5185 പേരും. ഏറ്റവും കൂടുതൽ പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 750. ഏറ്റവും കുറവ് ഉദ്യോഗാർഥികൾ വയനാട് ജില്ലയിലും– 100. കോട്ടയം ഒഴികെ 13 ജില്ലകളിലെ സ്റ്റാഫ് നഴ്സ് ഷോർട്ട് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയത്തെ ലിസ്റ്റ് ഉടൻ തന്നെ പ്രസിദ്ധീകരിക്കും.

വിവിധ ജില്ലകളിലെ സ്റ്റാഫ് നഴ്സ് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ


ജില്ല-മെയിൻ ലിസ്റ്റ്


തിരുവനന്തപുരം-750


കൊല്ലം-250

പത്തനംതിട്ട-160

ആലപ്പുഴ- 425

കോട്ടയം -400

ഇടുക്കി-150

എറണാകുളം-450

തൃശൂർ-400

പാലക്കാട്-450

മലപ്പുറം-400

കോഴിക്കോട്-550

വയനാട്-100

കണ്ണൂർ-500

കാസർകോട്-200

ആകെ-5185


മുൻ ലിസ്റ്റിൽ നിന്ന് 2538 നിയമനങ്ങൾ

സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്നും 2538 പേർക്ക് പിഎസ്‌സി നിയമനശുപാർശ നൽകിയിരുന്നു. ഏറ്റവും കൂടുതൽ പേർക്ക് നിയമനം നൽകിയത് തിരുവനന്തപുരം ജില്ലയിലാണ്– 366. ഏറ്റവും കുറവ് നിയമനങ്ങൾ നടന്നത് ഇടുക്കി ജില്ലയിൽ– 67. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും കഴിഞ്ഞ തവണ 200ൽ അധികം പേർക്ക് നിയമനം നൽകിയിരുന്നു. ഈ തസ്തികയ്ക്ക് ഒരു ജില്ലയിലും ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ല. മുൻ ലിസ്റ്റുകൾ റദ്ദായിട്ട് ഒരു വർഷത്തിലധികമായി. സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്നും നടന്ന നിയമനവിവരങ്ങൾ പട്ടികയിൽ.


ജില്ല-നിയമനം


തിരുവനന്തപുരം-366

കൊല്ലം-121

പത്തനംതിട്ട-78

ആലപ്പുഴ -205

കോട്ടയം-198

ഇടുക്കി-67

എറണാകുളം-213

തൃശൂർ-231

പാലക്കാട്-222

മലപ്പുറം-196

കോഴിക്കോട്-261

വയനാട്-45

കണ്ണൂർ-238

കാസർകോട്-97


ആകെ-2538


പത്ത് ജില്ലകളിൽ 241 ഒഴിവുകൾ

പത്ത് ജില്ലകളിലായി സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയുടെ 241 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് 241 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ഒഴിവുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ബാക്കി ജില്ലകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരം ലഭ്യമല്ല. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 49. ഏറ്റവും കുറവ് ഒഴിവുകൾ ഇടുക്കി ജില്ലയിൽ– രണ്ട്.


സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയ്ക്ക് വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ പട്ടികയിൽ. ജില്ല-ഒഴിവ്


തിരുവനന്തപുരം-49

കൊല്ലം-35

പത്തനംതിട്ട-Nil

ആലപ്പുഴ -13

കോട്ടയം –

ഇടുക്കി-2

എറണാകുളം-42

തൃശൂർ –

പാലക്കാട്-28


മലപ്പുറം-12


കോഴിക്കോട്-9

വയനാട്-12

കണ്ണൂർ-39

കാസർകോട്–

ആകെ-241

രണ്ട് ചോദ്യങ്ങൾ ഒഴിവാക്കി; ഒരു ഉത്തരം തിരുത്തി

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയുടെ പരീക്ഷയിലെ രണ്ടു ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നൊഴിവാക്കാൻ പിഎസ്‌സി തീരുമാനിച്ചു. ചോദ്യബുക്ക്‌ലെറ്റ് ആൽഫാകോഡ് എ പ്രകാരം 11, 71 എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഇതിൽ 11–ാം ചോദ്യം (In which year A.V. Kuttimalu Amma was elected to the Madras Legislative Assembly for the first time) പൊതുവിജ്ഞാന വിഭാഗത്തിലുള്ളതാണ്. 71–ാം ചോദ്യം (The calories provided by 100 ml of breast milk to an infant) നഴ്സിങുമായി ബന്ധപ്പെട്ടതാണ്. രണ്ട് ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നൊഴിവാക്കിയതോടെ ആകെ മാർക്ക് 100ൽ നിന്ന് 98 ആയി കുറയും. ഒരു ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരം തിരുത്തിയിട്ടുമുണ്ട്. 98–ാം ചോദ്യമായ One nurse is assigned the responsiblity for the case of each patient from admission to discharge: എന്നതിന് പ്രാഥമിക ഉത്തരസൂചികയിൽ എ ഒാപ്ഷനായ case method എന്നതായിരുന്നു ഉത്തരമായി നൽകിയിരുന്നത്. അന്തിമ ഉത്തരസൂചികയിൽ ഇത് ബി ഒാപ്ഷനായ primary nursing എന്നു തിരുത്തി. ഉത്തരസൂചികയിലെ മറ്റ് ഉത്തരങ്ങളിൽ മാറ്റമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (2 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (5 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (7 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (11 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (12 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (12 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (12 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (12 hours ago)

Malayali Vartha Recommends