Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 35,17,411 പേർ; സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 10.5

27 APRIL 2018 12:40 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം മുപ്പത്തിയഞ്ചു ലക്ഷത്തിൽ അധികം . എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്‌തവരുടെ എണ്ണം അനുസരിച്ച്‌ തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം സംസ്ഥാനത്ത് 35,17,411 പേരാണ് തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10.5 ആണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ തൊഴിലില്ലായ്മ നിരക്കാകട്ടെ 3.9.ഉം. അതായത് പുതിയ കണക്കനുസരിച്ച്‌ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്

അടുത്തകാലത്തായി സ്വകാര്യ മേഖലയില്‍ ധാരാളം ഒഴിവുകളുണ്ടാകുന്നുണ്ട്. അവിടേക്ക് ആളുകളെ എത്തിക്കാനുള്ള ജോബ് ഡ്രൈവുകളും മറ്റും നാലഞ്ച് വര്‍ഷമായി നടത്തുന്നുമുണ്ട്. എന്നാൽ കേരളത്തിലെ ജനങ്ങൾ എന്നും താൽപര്യപ്പെടുന്നത് സർക്കാർ ജോലിയാണ് . ജോലി സ്ഥിരതയും മികച്ച ശമ്പളവും തന്നെയാണ് ഇതിനു കാരണം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത കാത്തിരിക്കുന്നു.പക്ഷെ സര്‍ക്കാര്‍ മേഖലകളില്‍ ആളുകള്‍ക്കനുപാതമായ തൊഴില്‍ ഇല്ല.

മേല്‍പറഞ്ഞ കണക്കില്‍ സ്ത്രീകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരിലേറെയും. 22,21,034 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 12,96,377ആണ് പുരുഷന്മാരുടെ എണ്ണം.

തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള ജില്ല. ഇവിടെ രജിസ്റ്റര്‍ ചെയ്ത 5,26,555 പേരില്‍ 3,32,981 പേര്‍ സ്ത്രീകളും, 1,93,574 പേര്‍ പുരുഷന്‍ന്മാരുമാണ്. മറ്റു ജില്ലകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

( ജില്ലാ - ആകെ എണ്ണം -സ്ത്രീ - എണ്ണം- പുരുഷന്‍ എന്നീക്രമത്തില്‍ )

കൊല്ലം - 3,65,044 പേരില്‍- 1,75,895 സ്ത്രീകള്‍ 1,13,721 പേര്‍ പുരുഷന്‍മാര്‍ .
പത്തനംതിട്ട- 1,22,367 പേരില്‍ 76,503 സ്ത്രീകള്‍ 45,864 പുരുഷന്‍മാര്‍.
ആലപ്പുഴ - 2,89,616 പേരില്‍ 1,75,895 സ്ത്രീകള്‍ 1,13,721 പുരുഷന്‍മാര്‍
കോട്ടയം - 2,26,760 പേരില്‍ 1,38,707 സ്ത്രീകള്‍ 88,053 പുരുഷന്‍മാര്‍ .
ഇടുക്കി- 1,07,756 പേരില്‍ 64,074 സ്ത്രീകള്‍ 43,682 പുരുഷന്‍മാര്‍
എറണാകുളം - 3,28,123 പേരില്‍ 2,03,381 സ്ത്രീകള്‍ , 1,24,742 പുരുഷന്‍മാര്‍.
തൃശൂര്‍ - 2,79,369 പേരില്‍ 1,85,652 സ്ത്രീകള്‍, 93,717 പുരുഷന്‍മാര്‍.
പാലക്കാട് 2,40,275 പേരില്‍ 1,48,796 സ്ത്രീകള്‍ , 91,479 പുരുഷന്‍മാര്‍
മലപ്പുറത്ത് 2,69,434 പേരില്‍ 1,70,900 സ്ത്രീകള്‍ 98,534 പുരുഷന്‍മാര്‍.
കോഴിക്കോട്ട് 3,70,560 പേരില്‍ 2,43,718 സ്ത്രീകള്‍ 1,26,842 പുരുഷന്‍മാര്‍.
വയനാട്ടില്‍ 97,460 പേരില്‍ 59,093 സ്ത്രീകള്‍ . 38,367 പുരുഷന്മാര്‍.
കണ്ണൂര്‍ - 2,01,720 പേരില്‍ 1,33,064 സ്ത്രീകള്‍ 68,656 പുരുഷന്‍മാര്‍
കാസര്‍കോട് 92,372 പേരില്‍ 59,354 സ്ത്രീകള്‍ 33,018 പുരുഷന്മാര്‍

1,27,773 പേരാണ് തൊഴില്‍രഹിതരായി പ്രഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ തസ്തികകളിലായി 810 പേര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിയമനം നല്‍കിയിട്ടുണ്ട് .

തൊഴിലില്ലാത്തവരുടെ കണക്കെടുക്കുമ്പോൾ 4057പേര്‍ നിരക്ഷരര്‍ ,എസ്.എസ്.എല്‍.സിക്ക് താഴെ 3,63688 പേര്‍, എസ്.എസ്.എല്‍.സി വിദ്യാഭ്യാസം ഉള്ളവര്‍ 20,02,675പേര്‍, 7,81,823 പേര്‍ പ്ലസ്ടു, 2,95,551 ബിരുദവും, 69617 പേര്‍ ബിരുദാനന്തര ബിരുദവും ഉള്ളവരാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തിരുവനന്തപുരം-2,556, കൊല്ലം-1,259 , ആലപ്പുഴ- 1,670, പത്തനംതിട്ട -761, കോട്ടയത്ത് -1,213, ഇടുക്കി- 793, എറണാകുളം 2,904, തൃശൂര്‍- 1,221, പാലക്കാട് -1,340, മലപ്പുറം- 1,471, കോഴിക്കോട്ട്- 2,111, വയനാട് 805, കണ്ണൂര്‍- 1,004, കാസര്‍ഗോഡ് 823 എന്നിങ്ങനെ 19,931 പേര്‍ക്ക് എംപ്ലോയ്മെന്റ് വഴി തൊഴില്‍ നല്‍കിയതായും, 5,776 പേര്‍ക്ക് ഫുള്‍ടൈം റെഗുലര്‍ ആയും, 6,781 പേര്‍ക്ക് പാര്‍ട് ടൈം റെഗുലര്‍ ആയും സ്ഥിരനിയമനം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (4 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (2 hours ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (2 hours ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (3 hours ago)

Malayali Vartha Recommends