Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക്

28 APRIL 2018 11:03 AM IST
മലയാളി വാര്‍ത്ത

മലയാളികളെന്നും കുടിയേറ്റത്തെ വല്ലാതെ മോഹിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരാണ്. അമേരിക്കയും ഇംഗ്ലണ്ടുമെല്ലാമുണ്ടെങ്കിലും കാനഡയാണ് മലയാളികളുടെ എക്കാലത്തെയും സ്വപ്‌നഭൂമി. ആരോഗ്യമേഖലയിലേക്കും പഠനത്തിനായുമെല്ലാം ഈ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യത്തിലേക്ക് മലയാളി കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. കാനഡ മോഹവുമായി നടക്കുന്നവരുടെ എണ്ണവും ചില്ലറയല്ല.
കാനഡ എന്നാൽ സ്വര്‍ഗമാണെന്നും ഇവിടെ ജനസംഖ്യ കുറവായതിനാല്‍ എത്തിചേരുന്നവർക്കെല്ലാം നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കും എന്നൊക്കെയാണ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നത്. ഇതിൽ വാസ്തവികത തീരെ ഇല്ല എന്ന് വേണം പറയാൻ.

ഒരാൾ കാനഡ ഇമിഗ്രേഷന് അപൈ്ള ചെയ്യുമ്പോള്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത നോക്കിയാണ് വിസ ലഭിക്കുന്നത്. പി ആര്‍ ലഭിച്ചാല്‍ കനേഡിയന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ എല്ലാ ആനുകൂല്യവും ലഭിക്കും. എന്നാല്‍ സ്റ്റുഡന്‍റ് വിസയിലോ വര്‍ക്ക് പെര്‍മിറ്റിലോ വരുന്നവര്‍ക്ക് ഇതൊന്നും ലഭ്യമല്ല. നമ്മുടെ നാട്ടിലെ എത്ര ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും വില നാം എയര്‍പോര്‍ട്ടില്‍ ഫൈ്ളറ്റ് ഇറങ്ങുന്നതു വരെ മാത്രമേയുള്ളൂ എന്നതാണ് സത്യം . കാനഡയിൽ നമ്മുടെ വിദ്യാഭ്യാസയോഗ്യതക്ക് അംഗീകാര്യമില്ല. . നമ്മുടെ ജോലി പരിചയമോ യൂണിവേഴ്സിറ്റി സര്‍ട്ടീഫിക്കറ്റോ അവര്‍ വിശ്വസിക്കുന്നുമില്ല. കനേഡിയന്‍ എക്സ്പീരിയന്‍സ് മാത്രമേ അവിടെ വില പോവുകയുള്ളൂ .

കാനഡയിൽ എത്തിയാൽ പിറ്റേ ദിവസം ജോലിയില്‍ കയറാന്‍ കഴിഞ്ഞേക്കും എന്നൊന്നും കരുതരുത് . ഇനി വല്ല തൊഴിലും കിട്ടുകയാണെങ്കില്‍ അത് പെട്രോള്‍ പമ്പിലോ സൂപ്പര്‍മാര്‍ക്കറ്റിലോ സെക്യൂരിറ്റി ജോലിയോ ആയിരിക്കും. അല്ലെങ്കിൽ മക്ഡൊണാള്‍ഡ്, കെ എഫ് സി, സ്റ്റാര്‍ ബക്ക്സ് അങ്ങനെ സ്റ്റോറുകളിലോ റെസ്റ്റോറന്റുകളിലോ ആയിരിക്കും. സാധാരണ തൊഴിലുകള്‍ ചെയ്യാന്‍ മാനസികമായി പൊരുത്തപ്പെടാന്‍ ആവാത്തവര്‍ക്ക് ഇത് ഏറെ പ്രയാസമാകുമെന്നു പറയേണ്ടതില്ലല്ലോ

മോഹന സ്വപ്നങ്ങളുമായി നമ്മുടെ നാട്ടിലെ പ്രൊഫെഷണൽ ഡിഗ്രിയുമായി ഇവിടെ വന്ന മിടുക്കന്മാർ പലരും സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിച്ച് ജീവിക്കാനായി പല തൊഴിലും ചെയ്യുന്ന കാഴ്ച ഇവിടെ സാധാരണമാണ്. ഏറെ കഷ്ടപ്പെട്ട് നേടിയ പ്രൊഫെഷണൽ ഡിഗ്രിക്കനുയോജ്യമായ ജോലി കിട്ടണമെങ്കിൽ വീണ്ടും പഠിക്കണം എന് തിരിച്ചറിവിൽ പ്രൊഫെഷൻ തന്നെ വേണ്ടെന്നു വെച്ച് മറ്റു ജോലികൾക്ക് പോകുന്നവരാണ് അധികവും. വീണ്ടും അത്രയും പഠനം പൂര്‍ത്തിയാക്കാനുള്ള മനസാനിധ്യം പലര്‍ക്കും കാണില്ല.
അതിനാല്‍ പ്രൊഫഷന്‍ തന്നെ വേണ്ടെന്നു വക്കുന്നവരാണ് പലരും.

നഴ്സുമാര്‍ക്ക് മാത്രമാണ് ഇവിടെ വന്നാല്‍ സ്വന്തം തൊഴില്‍ ചെയ്യാന്‍ എളുപ്പമുള്ളത്. ഐ ഇ എല്‍ റ്റി എസും ഇവിടെ പരീക്ഷയും പാസായാല്‍ നേഴ്സാവാം. എന്നാല്‍ ഇതു രണ്ടും പാസാവാന്‍ കഴിയാതെ കെയര്‍ എയ്ഡായി വൃദ്ധ പരിചരണവും ഹോം നേഴ്സിങ്ങുമൊക്കെയായി ജോലി ചെയ്യുന്നവരും ധാരാളമുണ്ട്.

നമ്മുടെ നാട്ടില്‍ പണമുണ്ടെങ്കില്‍ ഏതു ചികിത്സയും നമുക്ക് ലഭിക്കും. എന്നാൽ ഇവിടെ ചികിത്സ സൗജന്യമായതിനാല്‍ സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന അവസ്ഥയുണ്ട്. ഒരു പനിവന്നാൽ ഓടിപോയി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാമെന്നു കരുതേണ്ട എന്നർത്ഥം.

നമ്മുടെ ഡോക്ടര്‍ ഡിഗ്രി കാനഡ അംഗീകരിക്കുന്നേയില്ല. ഇവിടെ വന്നും ഡോക്ടറായി തന്നെ തുടരണമെങ്കില്‍ ഇവിടെ പഠിച്ചു ടെസ്റ്റുകള്‍ പാസ്സാവണം. ഇതിനു താൽപര്യമില്ലെങ്കിൽ സോഫ്ട്‍വെയർ മേഖലയിലോ ഡ്രൈവർ ആയോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും ജോലികൾ ചെയ്തോ തൃപ്തരാകേണ്ടി വരും. പക്ഷെ എടുത്തു പറയേണ്ട ഒരു ഗുണമുണ്ട്. കാനഡയിൽ വന്നു ഏതെങ്കിലും കോഴ്സ് കഴിഞ്ഞാൽ പക്ഷെ ഇതല്ല കഥ. ഏതു ചെറിയ കോഴ്സിനും ഇവിടെ വിലയുണ്ട്. ഇവിടെ എല്ലാ തൊഴിലിനും മിനിമം വേതനമുണ്ട്. തുല്യ മാന്യതയുണ്ട്.അതിനാല്‍ നിങ്ങള്‍ ഏതു തൊഴില്‍ ചെയ്താലും ഇവിടെ തൊഴിലിന്‍െറ പേരില്‍ ഒറ്റപ്പെടില്ല. രണ്ടാം സ്ഥാനത്താവില്ല.കാനഡയിൽ വന്നു ഏതെങ്കിലും കോഴ്സ് കഴിഞ്ഞാൽ പക്ഷെ ഇതല്ല കഥ. ഏതു ചെറിയ കോഴ്സിനും ഇവിടെ വിലയുണ്ട്.

മക്കളെ വിദേശത്തെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നു എന്ന മേനി പറച്ചിലിലും കാര്യമില്ല . വിദ്യാഭ്യാസ നിലവാരം 12ാം ക്ളാസ്സ് വരെ നമ്മുടെ സ്കൂളിനേക്കാള്‍ മോശമോ തുല്യമോ ആണ്. എന്നാല്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം മികച്ചതാണ്, ഗുണമുള്ളതാണ്. വിദേശ വിദ്യാഭ്യാസത്തിന്റെ ഗുണം ലഭിക്കണമെങ്കിൽ കുട്ടികൾ വളർന്നു വലുതാകുന്നതുവരെ അവിടെ നിൽക്കണമെന്നർത്ഥം .

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാനഡക്കാർ വളരെ സൗമ്യരും ജാതിമതദേശഭേദമന്യേ സാംസ്കാരികമായി വളരെ ബഹുമാനം നല്കുന്നവരുമാണ്. ഇവിടെ ധാരാളം ഒഴിവുകളുണ്ട്, ജോലി കിട്ടി നിങ്ങളുടെ യോഗ്യതക്കനുസരിച്ചു 6 മുതൽ 18 മാസത്തിനുള്ളിൽ ഗ്രീൻകാർഡ് കിട്ടാനുള്ള വഴികളുമുണ്ട്. കാനഡയിലേക്ക് കുടിയേറാൻ താൽപ്പര്യമുള്ളവർ സ്വയം അപേക്ഷിക്കുകയോ അതല്ലെങ്കിൽ ഏതെങ്കിലും നല്ലൊരു ഏജന്റ് വഴി അപേക്ഷിക്കുകയോ ആവാം. ഏജൻറ് വഴി അപേക്ഷിക്കുമ്പോൾ ഏകദേശം 1000 ഡോളർ പ്രോസസ്സിംഗ് ഫീസായി നൽകേണ്ടി വരും, സ്വയം അപേക്ഷിക്കുകയാണെങ്കിൽ ഏകദേശം 600 ഡോളർ ചെലവ് വരും. നമ്മുടെ ഡിഗ്രിസർട്ടിഫിക്കറ്റുകൾയൂണിവേഴ്സിറ്റിയിൽനിന്നുംഅറ്റസ്റ്റ്ചെയ്യുകയ്യാണ്ആദ്യപടി . നമ്മുടെ ഡിഗ്രി കനേഡിയൻ തത്തുല്യഡിഗ്രിയുമായിതാരതമ്യം ചെയ്ത സർട്ടിഫിക്കറ്റ് സംഘടിപ്പിക്കണം . ഇതിനനുസരിച്ചാണ് നമുക്ക് ജോലിക്ക് അപേക്ഷിക്കാനാവുക.

അതിനുശേഷം IELTS പരീക്ഷയെഴുതി അതിന്റെ സ്‌കോർ കാർഡ് കൂടി സമർപ്പിക്കണം. അത് വിലയിരുത്തിയതിനു ശേഷം കനേഡിയൻഇമ്മിഗ്രേഷൻ നമുക്ക് ജോലിക്ക് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ അയക്കും. അത്അയച്ചു ഇന്റർവ്യൂ കഴിഞ്ഞാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് കിട്ടുന്നതാണ്. ഗ്രീൻകാർഡ് കിട്ടിക്കഴിഞ്ഞാൽ അവിടെ ഏതു ജോലിയും ചെയ്യാൻ വിസയുടെ ആവശ്യമില്ലെന്നർത്ഥം. കൂടുതൽ വിവരങ്ങൾക്ക ഒദ്യോഗിക ലിങ്ക് സന്ദർശിക്കുക
http://www.immigration.ca/fast-track-high-demand-occupations/...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (3 minutes ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (36 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (50 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (58 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (2 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (3 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (5 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (10 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (10 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

Malayali Vartha Recommends